എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എച്ച്‌ഡിഎഫ്‌സി ലൈഫിലെ ഓഹരികൾ വിൽക്കാൻ അബ്രദ്ൻ പിഎൽസി

മുംബൈ: എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ 43 ദശലക്ഷം ഓഹരികൾ വിൽക്കാൻ തയ്യാറെടുത്ത് എഡിൻബർഗ് ആസ്ഥാനമായുള്ള ഫിനാൻസ് ആൻഡ് ഇൻഷുറൻസ് കമ്പനിയായ അബ്രദ്ൻ പിഎൽസി. ഒരു ഷെയറിന് 564-578.5 രൂപ നിരക്കിൽ ഇടപാട് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉറവിടങ്ങളെ ഉദ്ധരിച്ച് സിഎൻബിസി-ടിവി18 റിപ്പോർട്ട് ചെയ്തു.

ബ്ലോക്ക് ഡീലിലൂടെയാണ് ഓഹരി വിൽപ്പന നടക്കാൻ സാധ്യതയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ സ്റ്റാൻഡേർഡ് ലൈഫ് എന്നറിയപ്പെട്ടിരുന്ന അബ്രദ്ൻ പിഎൽസി കമ്പനിയിലെ അതിന്റെ ഓഹരി വിൽപ്പനയിലൂടെ 313 ദശലക്ഷം ഡോളർ സമാഹരിക്കുമെന്നാണ് റിപ്പോർട്ട്.

ബോഫ സെക്യൂരിറ്റീസ് ഈ ഇടപാടിന്റെ ഉപദേശകനായി പ്രവർത്തിക്കും. നിലവിൽ എച്ച്‌ഡിഎഫ്‌സി ലൈഫിന്റെ ഓഹരി 2.48 ശതമാനം നേട്ടത്തിൽ 592.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

അബ്രദ്ൻ പിഎൽസിക്ക് എച്ച്‌ഡിഎഫ്‌സി ലൈഫിൽ 3.7 ശതമാനം ഓഹരി ഉണ്ടെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ കാണിക്കുന്നു. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് അബ്രദ്ൻ പിഎൽസി. കൂടാതെ ഇക്വിറ്റികൾ, മൾട്ടി അസറ്റ്, ഫിക്സഡ് ഇൻകം, ലിക്വിഡിറ്റി, സോവറിൻ വെൽത്ത് ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, പ്രൈവറ്റ് മാർക്കറ്റുകൾ എന്നിവയിൽ നിക്ഷേപം നടത്തുന്ന യുകെയിലെ സജീവ അസറ്റ് മാനേജരാണ് ഇത്.

അതേസമയം മുംബൈ ആസ്ഥാനമുള്ള ഒരു ലൈഫ് ഇൻഷുറൻസ് ദാതാവാണ് എച്ച്‌ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനി. എച്ച്‌ഡിഎഫ്‌സി ലൈഫ് ജൂണിൽ അവസാനിച്ച പാദത്തിൽ 365 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

X
Top