
ന്യൂഡല്‍ഹി: ഇലക്ട്രിഫിക്കേഷന്‍, ഓട്ടോമേഷന്‍ കമ്പനിയായ എബിബി ഇന്ത്യ 1000 കോടി രൂപ നിക്ഷേപത്തിന് ഒരുങ്ങുന്നു. നാസിക്കില്‍ വെള്ളിയാഴ്ച കമ്പനി പുതിയ ഫാക്ടറി ആരംഭിച്ചിരുന്നു. അതിന്റെ ഉദ്ഘാടനവേളയില്‍ മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് ശര്‍മ്മയാണ് നിക്ഷേപത്തിന്റെ കാര്യം അറിയിച്ചത്.
ശേഷി വിപുലീകരണത്തിനായി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തുക ചെലവഴിക്കും. 78,000 സ്‌ക്വയര്‍ ഫീറ്റിലാണ് നാസിക്കില്‍ കമ്പനി പുതിയ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയറിന്റെ (ജിഐഎസ്)നിര്‍മ്മാണം ഇരട്ടിയാക്കാന്‍ ഇതുവഴി സാധിക്കും.
പ്രൈമറി, സെക്കന്ററി ജിഐഎസാണ് പുതിയ ഫാക്ടറിയില്‍ നിര്‍മ്മിക്കുക. ഊര്‍ജ്ജ വിതരണം, സ്മാര്‍ട്ട് സിറ്റികള്‍, ഡാറ്റ സെന്ററുകള്‍, ഗതാഗതം (മെട്രോ,റെയില്‍വേ), ടണലുകള്‍, തുറമുഖങ്ങള്‍, ഹൈവേകള്‍ മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിന് ഉപകാരപ്പെടും.ഡിസംബര്‍പാദ നികുതി കഴിച്ചുള്ള ലാഭം 306 കോടി രൂപയാക്കാന്‍ എബിബി ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 58 ശതമാനം ഉയര്‍ച്ചയാണിത്. വരുമാനം 15 ശതമാനം ഉയര്‍ന്ന് 2427 കോടി രൂപയായി. ആഭ്യന്തര ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവ് ചെയ്യലില്‍ നിന്നും കയറ്റുമതിയില്‍ നിന്നും എബിബി പ്രയോജനം നേടുമെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് പറയുന്നു.
കയറ്റുമതി ഉയരുന്നതും വരുമാന വളര്‍ച്ചയും മാര്‍ജിന്‍ മുന്‍ നിലകളിലേക്ക് മടങ്ങുന്നതും ശുഭ സൂചനകളാണ്. 3620 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് അവരുടെ നിര്‍ദ്ദേശം.സ്റ്റോക്ക് 4,000 രൂപയിലേയ്ക്കും കടന്നേക്കാം.
പവര്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യയിലെ ആഗോള നേതാവാണ് എബിബി ലിമിറ്റഡ്. കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ പവര്‍ ഉല്‍പ്പന്നങ്ങള്‍, പവര്‍ സിസ്റ്റങ്ങള്‍, ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങള്‍, പ്രോസസ് ഓട്ടോമേഷന്‍ & റോബോട്ടിക്സ് എന്നിവ ഉള്‍പ്പെടുന്നു.






