പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ

ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീർക്കാൻ ആധാർ മിത്ര

യുണീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സേവനമായ ‘ആധാർ മിത്ര’ ആരംഭിച്ചു.

ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇത് ഉത്തരം തരും. ആധാർ സെന്റർ ലൊക്കേഷൻ, എൻറോൾമെന്റ്, അപ്‌ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ, പരാതി സ്റ്റാറ്റസ് ചെക്കിങ്, എൻറോൾമെന്റ് തുടങ്ങിയവയെല്ലാം ചെയ്യും.

യുഐഡിഎഐയുടെ പുതിയ ചാറ്റ്ബോട്ട് ”ആധാർ മിത്ര” ഔദ്യോഗിക വെബ്സൈറ്റിൽ (www.uidai.gov.in) ലഭ്യമാണ്. ചാറ്റ്ബോട്ട് നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.

ആധാർ മിത്ര എങ്ങനെ ഉപയോഗിക്കാം

∙ www.uidai.gov.in എന്നതിലേക്ക് പോകുക
∙ ഹോംപേജിൽ, താഴെ വലത് കോണിൽ ‘ആധാർ മിത്ര’ ബോക്സ് എടുക്കുക
∙ചാറ്റ്ബോട്ട് തുറക്കുക
∙ നിങ്ങളുടെ ചോദ്യം ചോദിക്കാൻ ‘ആരംഭിക്കുക’ എന്നതിൽ ടാപ്പ് ചെയ്യുക.

X
Top