ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾ

ആധാര്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

മുംബൈ: ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തി യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും.

നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും.

കുട്ടികള്‍ക്ക് ബയോമെട്രിക് അപ്‌ഡേറ്റ് സൗജന്യം
ആധാര്‍ എടുക്കുമ്പോള്‍ രേഖപ്പെടുത്തിയ വിരലടയാളം, കണ്ണ്, ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനുള്ള നിരക്കുകളിലും മാറ്റം വരുത്തി.

5 മുതല്‍ 7 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഒരിക്കല്‍ ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യമാണ്.

15 മുതല്‍ 17 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ഒരിക്കല്‍ അപ്‌ഡേറ്റ് ചെയ്യുന്നതും സൗജന്യമാണ്.
മറ്റുള്ള ബയോമെട്രിക് അപ്‌ഡേറ്റിന് 125 രൂപ ഫീസ് നല്‍കണം.

എന്നാല്‍, നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് വേഗത്തിലാക്കുന്നതിനായി ഒരു പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 7 വയസ്സുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക് അപ്‌ഡേറ്റിനുള്ള ഫീസ് 2026 സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കിയിട്ടുണ്ട്. ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.

ഡെമോഗ്രാഫിക് വിവരങ്ങള്‍ പുതുക്കുന്നതിനുള്ള നിരക്കുകള്‍
പേര്, ലിംഗം, ജനനത്തീയതി, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, അല്ലെങ്കില്‍ ഇവയെല്ലാം ചേര്‍ത്ത് പുതുക്കുന്നതിനെയാണ് ഡെമോഗ്രാഫിക് അപ്‌ഡേറ്റ് എന്ന് പറയുന്നത്.
ബയോമെട്രിക് അപ്‌ഡേറ്റിനൊപ്പം ഡെമോഗ്രാഫിക് വിവരങ്ങള്‍ പുതുക്കുകയാണെങ്കില്‍ സൗജന്യമാണ്.

ഇതല്ലാതെ, വെവ്വേറെ ചെയ്യുകയാണെങ്കില്‍, നിലവിലെ 50 രൂപയില്‍ നിന്ന് 75 രൂപയായി നിരക്ക് വര്‍ദ്ധിക്കും.

ഡോക്യുമെന്റ് അപ്‌ഡേറ്റ് നിരക്കുകള്‍
വിലാസത്തിനും തിരിച്ചറിയലിനുമുള്ള രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് ഡോക്യുമെന്റ് അപ്‌ഡേറ്റ്.

myAadhaar പോര്‍ട്ടല്‍ വഴിയാണ് അപ്‌ഡേറ്റ് ചെയ്യുന്നതെങ്കില്‍, 2026 ജൂണ്‍ 14 വരെ ഈ സേവനം സൗജന്യമാണ്.

എന്നാല്‍, ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ വഴി ചെയ്യുമ്പോള്‍ നിലവിലെ 50 രൂപല്‍ നിന്ന് 75 രൂപയായി ഫീസ് വര്‍ദ്ധിക്കും.

ഒക്ടോബർ 1 മുതൽ 2028 സെപ്റ്റംബർ 30 വരെയുള്ള പുതുക്കിയ ആധാർ സേവന നിരക്കുകൾ
5 വയസ്സിൽ താഴെയുള്ളവർക്കുള്ള ആധാർ പൂർണ്ണമായും സൗജന്യമാണ്.

5 വയസ്സിന് മുകളിലുള്ളവർക്കുള്ള ആധാർ സൗജന്യമാണ്.
5–7 വയസ്സ്, 15–17 വയസ്സ് എന്നീ പ്രായപരിധിയിലുള്ളവർക്ക് നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് ചെയ്യുന്നതിന് ഫീസ് നൽകേണ്ടതില്ല.

7–15 വയസ്സ് പ്രായമുള്ളവർക്കും 17 വയസ്സിന് മുകളിലുള്ളവർക്കും ഉള്ള നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റിന് ₹125 ആണ് നിരക്ക്.

ഡെമോഗ്രാഫിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പമോ അല്ലാതെയോ ചെയ്യുന്ന മറ്റ് ബയോമെട്രിക് അപ്ഡേറ്റുകൾക്ക് ₹125 ഫീസ് ഈടാക്കും.

പേര്, വിലാസം, മൊബൈൽ നമ്പർ പോലുള്ള ഡെമോഗ്രാഫിക് വിവരങ്ങൾ (ഒന്നോ അതിലധികമോ) ഓൺലൈനായോ ആധാർ കേന്ദ്രം വഴിയോ അപ്ഡേറ്റ് ചെയ്യാൻ ₹75 നൽകണം.
ആധാർ എൻറോൾമെന്റ് കേന്ദ്രം വഴി തിരിച്ചറിയൽ/വിലാസ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് ₹75 ആണ് ഫീസ്.

myAadhaar പോർട്ടൽ വഴി തിരിച്ചറിയൽ/വിലാസ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് ₹75 ഫീസ് ഈടാക്കും.

eKYC, Find Aadhaar തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് ആധാർ വിവരങ്ങൾ തിരഞ്ഞ്, A4 ഷീറ്റിൽ കളർ പ്രിന്റൗട്ട് എടുക്കുന്നതിന് ₹40 ആണ് നിരക്ക്.

X
Top