വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

പുതിയ പാൻ അപേക്ഷകളിൽ ആധാർ കാർഡ് നിർബന്ധമാക്കും

ന്യൂഡൽഹി: പുതിയതായി പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആധാർ നിർബന്ധമാക്കുന്നു. 2025 ജൂലൈ 1 മുതൽ ഇത് നിലവിൽ വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇത്തരത്തിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, പുതിയ പാൻ കാർ‍ഡ് അനുവദിക്കുന്നത് ആധാർ ഒഥന്റിക്കേഷന് ശേഷമായിരിക്കും. നികുതി വകുപ്പ് നടത്തുന്ന ഡിജിറ്റലൈസേഷൻ ശ്രമങ്ങളുടെ ഭാഗമായ നീക്കമാണിത്.

സുതാര്യതയും, നികുതി റിട്ടേണുമായി ബന്ധപ്പെട്ട് കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ പാൻ കാർഡ് ഉടമകൾക്ക് 2025 ഡിസംബർ 31 വരെ പിഴ കൂടാതെ പാൻ-ആധാർ ലിങ്കിങ് നടത്താം.

ഇപ്പോഴത്തെ രീതി
നിലവിൽ ഒരു വ്യക്തിക്ക് തന്റെ പേര് ഉൾപ്പെടുന്ന, ജനനത്തിയ്യതി തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ ഉപയോഗിച്ചു കൊണ്ട് പാൻ കാർഡിന് വേണ്ടി അപേക്ഷ നൽകാൻ സാധിക്കും. അതേ സമയം നിലവിലെ പാൻ കാർഡ് ഉടമകളോട് അവരുടെ പാൻ, ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുമുണ്ട്.

പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കാൻ
നിലവിലെ പാൻ കാർഡ് ഉടമകൾക്ക് അവരുടെ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിന്, പിഴ കൂടാതെ അനുവദിച്ചിരിക്കുന്ന സമയപരിധി 2025 ഡിസംബർ 31 വരെയാണ്.

ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻ കാർഡുകൾ അടുത്ത വർഷം മുതൽ പ്രവർത്തനക്ഷമമാവുകയില്ല. പുതിയ അപേക്ഷകളുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ ജൂലൈ മുതൽ നിലവിൽ വരും.

നികുതി വെട്ടിപ്പുകൾ തടയുക ലക്ഷ്യം
പ്രധാനമായും നികുതി വെട്ടിപ്പ് തടയുക എന്നതാണ് ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്യുന്നതിന്റെ മുഖ്യ ലക്ഷ്യം. ഒരേ വ്യക്തിയുടെ പേരിൽ നിരവധി പാൻകാർഡുകൾ എടുത്തിരിക്കുന്നതായും, മറ്റുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്ത പാൻ കാർഡുകളിലൂടെ നികുതി വെട്ടിപ്പ് നടത്തുന്നതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ പല വ്യാജ പാൻ കാർഡുകൾ ഉപയോഗിച്ച് ഗുഡ്സ് & സർവീസസ് ടാക്സ് (GST) രജിസ്ട്രേഷൻ നടത്തിയ കേസുകൾ പോലുമുണ്ട്.

2024 മാർച്ചിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 740 മില്യണിൽ അധികം പാൻ കാർഡ് ഉടമകളാണുള്ളത്. ഇതിൽത്തന്നെ 605 മില്യൺ ആളുകളാണ് തങ്ങളുടെ പാൻ, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇവിടെയുള്ള വിടവ് നികത്തുകയും, സർക്കാരിന്റെ നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യാൻ പുതിയ നിബന്ധനകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാൻ 2.0 പ്രൊജക്ട്
ഇതിനിടെ ആദായ നികുതി വകുപ്പ് PAN 2.0 പ്രൊജക്ട് നടപ്പാക്കാൻ ഒരുങ്ങുകയുമാണ്. പാൻ നമ്പർ, TAN (Tax Deduction and Collection Account Number) എന്നിവ ബന്ധിപ്പിക്കാനും, നടപടിക്രമങ്ങൾ കൂടുതൽ ഡിജിറ്റലാക്കി മാറ്റാനുമാണ് ഒരുങ്ങുന്നത്.

എന്നാൽ ഇതിന് വേണ്ടി നിലവിലെ പാൻ കാർഡ് ഉടമകൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഇപ്പോഴത്തെ കാർഡുകൾക്ക് PAN 2.0 പ്രൊജക്ടിലും പ്രവർത്തനക്ഷമതയും, വാലിഡിറ്റിയും ഉണ്ടായിരിക്കും.

X
Top