ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഇലക്ട്രിക് കാറുകളെ ലോകം കൈവിടുന്നെന്ന് റിപ്പോർട്ട്

ലണ്ടൻ: ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് മോഡലുകളേക്കാൾ കൂടുതൽ കാർ വാങ്ങുന്നവർ കംബസ്റ്റൻ എഞ്ചിൻ വാഹനങ്ങളിലേക്ക് ചായുന്നതായി പഠന റിപ്പോ‍‍ർട്ട്. പ്രൊഫഷണൽ സ‍വ്വീസ് ഗ്രൂപ്പായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ (EY) പുതിയ ആഗോള റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള കാർ വാങ്ങുന്നവർ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളിൽ നിന്ന് മാറി ആന്തരിക ജ്വലന എഞ്ചിൻ (ICE) വാഹനങ്ങളിലേക്ക് മടങ്ങുകയാണ്.

പല സർക്കാരുകളും അവരുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ പുനഃപരിശോധിക്കുകയും ഇവികളുടെ വില, പ്രായോഗികത, ഭാവി വിശ്വാസ്യത എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾക്ക് അനിശ്ചിതത്വം തോന്നുകയും ചെയ്യുന്ന സമയത്താണ് ഈ മാറ്റം സംഭവിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആഗോളതലത്തിൽ, വാങ്ങുന്നവരിൽ 50 ശതമാനം പേരും തങ്ങളുടെ അടുത്ത കാർ, പുതിയതോ ഉപയോഗിച്ചതോ ആകട്ടെ, ഒരു ഐസിഇ മോഡൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2024 നെ അപേക്ഷിച്ച് ഇത് 13 ശതമാനം പോയിന്റുകളുടെ വർദ്ധനവാണ്. ബാറ്ററി-ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മുൻഗണന 14 ശതമാനമായി കുറഞ്ഞു. ഇത് പ്രതിവ‍ഷം 10 ശതമാനം പോയിന്റുകളുടെ കുറവാണ്.
ഹൈബ്രിഡ് കാറുകളോടുള്ള താൽപര്യം 16 ശതമാനമായി കുറഞ്ഞു. മുമ്പ് ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്ന ഉപഭോക്താക്കളിൽ 36 ശതമാനം പേർ ഇപ്പോൾ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം കാരണം തീരുമാനം മാറ്റിവയ്ക്കുകയാണ്.

X
Top