ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഗുരുതര പിഴവുകളെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) പദ്ധതിയിലെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്. 7.5 ലക്ഷത്തോളം ഗുണഭോക്താക്കൾ ഒരേ മൊബെെൽ നമ്പറിൽ നിന്നും ബന്ധിപ്പിച്ചതായാണ് ആക്ഷേപം.

999999999 എന്ന നമ്പറുമായാണ് ഇത്രയധികം ആൾക്കാരെ ബന്ധിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ലോക്സഭയിൽ സി.എ.ജി അവതരിപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.

ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിന്റെ (ബിഐഎസ്) ഡാറ്റാ വിശകലനം നടത്തിയതിൽ നിന്നും ഒരേ നമ്പറിൽ നിന്നോ അസാധുവായ നമ്പറുകളിൽ നിന്നോ നിരവധി ഗുണഭോക്താക്കളുള്ളതായി കണ്ടെത്തി.

1119 മുതൽ 7,49,820 വരെ ഗുണഭോക്താക്കളെ ഇത്തരത്തിൽ ബന്ധിപ്പിച്ചിട്ടുണ്ട്. മേൽ പറഞ്ഞ നമ്പറിനു പുറമെ 8888888888 എന്ന ഫോൺ നമ്പറിലേക്ക് 1,39,300 ഗുണഭോക്താക്കളെ ബന്ധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, 96,046 പേർ 9000000000 എന്ന നമ്പറും ഇതേരീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

ഐഡി ഇല്ലാതെ രജിസ്ട്രേഷൻ ഡെസ്കിനെ സമീപിച്ചേക്കാവുന്ന ഗുണഭോക്താളുടെ രേഖകൾ തിരിച്ചറിയണമെങ്കിൽ മൊബൈൽ നമ്പറുകൾ പ്രധാനമാണ്. ഇ-കാർഡ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ഗുണഭോക്താവിനെ തിരിച്ചറിയുന്നതിനും ഇത്തരം പിഴവുകൾ ബുദ്ധിമുട്ടാണ്ടുക്കും. ഇത് അർഹരായ ഗുണഭോക്താക്കൾക്ക് സ്കീം ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ.

പി.എം.ജെ.എ.വൈയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കുടുംബങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തിൽ വലിയ ക്രമക്കേടുള്ളതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 43000-ത്തിലധികം വീടുകളിൽ 11 മുതൽ 201 വരെ അംഗങ്ങളുള്ളതായിട്ടാണ് കണക്ക്.

അർഹതയില്ലാത്ത ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിൽ കാലതാമസമുണ്ടാകുന്നത് അനർഹരായ വ്യക്തികൾ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കുന്നതിന് കാരണമാകും. ഇത്തരം വിഷയങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് പ്രീമിയം അധികമായി നൽകുന്നതിന് കാരണമായതായും ഓഡിറ്റ് റിപ്പോർട്ട്.

രാജ്യത്താകെ നിരവധി പേർ ഇത്തരത്തിൽ പദ്ധതിയെ ദുരുപയോഗം ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗികൾ മരിച്ചതിന് ശേഷം ചികിത്സ നൽകിയെന്നതടക്കമുള്ള ഗുരുതര പിഴവുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളം, മധ്യപ്രദേശ്, ഹരിയാണ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തട്ടിപ്പുകളിൽ കൂടുതലും.
ബിഐഎസ് 2.0 പ്രവർത്തനക്ഷമമാകുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി പ്രതികരിച്ചു. ഇതോടെ നിശ്ചിത എണ്ണം ആളുകളിലും കൂടുതൽ വ്യക്തികൾക്ക് ഒരേ ഫോൺ നമ്പർ ഉപയോഗിക്കാൻ സാധിക്കില്ല.

15-ൽ കൂടുതൽ അംഗങ്ങളുള്ള ഗുണഭോക്തൃ കുടുംബങ്ങളിൽ കൂടുതൽ ആളുകളെ ചേർക്കാനുള്ള സംവിധാനം പ്രവർത്തനരഹിതമാക്കും. റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്കായിരിക്കുമെന്നും നാഷണൽ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

X
Top