
രാജ്യത്തെ കോർപറേറ്റ് മേഖല മറ്റൊരു ഏറ്റെടുക്കലിനുകൂടി സാക്ഷ്യംവഹിക്കുന്നു. വാഹന പെയിന്റ് മേഖലയിലെ വൻകിട കമ്ബനിയ അക്സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്സ് ഏറ്റെടുക്കും. 9,000 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ അക്സോ നോബലിന്റെ 74.76 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യുവിന് സ്വന്തമാകും.
ഡച്ച് ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻ യൂണിറ്റിന് 12,000 കോടി രൂപയാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. വിപണി വിലയേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്കാണിത്. 16,380 കോടി രൂപയാണ്. ഒരു വർഷത്തിനിടെ 40 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരിയിലുണ്ടായത്. ഇടപാടുകള്‍ക്ക് പിന്നാലെ 26 ശതമാനം ഓഹരികളുടെ വില്പനയ്ക്കായി ഓപ്പണ്‍ ഓഫർ പ്രഖ്യാപിച്ചേക്കും.
ജൂണ്‍ 30നകം ഓഹരി വാങ്ങല്‍ കരാർ അന്തിമഘട്ടത്തിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. പണ സമാഹരണത്തിനായി കെ.കെ.ആർ, ഏരീസ് ക്യാപിറ്റല്‍, ഗോള്‍ഡ്മാൻ സാച്സ് തുടങ്ങിയ ക്രെഡിറ്റ് ഫണ്ടുകളുമായി ചർച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കരാർ യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ അലങ്കാര പെയിന്റ് വിപണിയില്‍ നാലാം സ്ഥാനത്തേയ്ക്കും വ്യാവസായിക വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്കും ജെ.എസ്.ഡബ്ല്യു പെയിന്റ്സ് ഉയരുമെന്നാണ് വിലയിരുത്തല്‍. അക്സോയ്ക്ക് ഏഴ് ശതമാനം വിപണി വിഹിതമാണ് രാജ്യത്തുള്ളത്.
മൂന്ന് ദശാബ്ദത്തിനിടെ രാജ്യത്തെ പെയിന്റ് വ്യവസായം നേരിട്ട ഏറ്റവും മോശം സാഹചര്യമായിരുന്നു 2025ലേത്.
ആദിത്യ ബിർള ഗ്രൂപ്പിന്റെ ബിർള ഓപസ് വിപണിയിലെത്തിയതോടെ മത്സരം വർധിച്ചതാണ് കാരണം. 2025 സാമ്പത്തിക വർഷത്തില്‍ വ്യാവസായിക ആവശ്യത്തില്‍ 4-5 ശതമാനം കുറവുണ്ടാകുകയും ചെയ്തു.