ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ഇലക്ടറൽ ബോണ്ട്: രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ചത് 16,518 കോടി

ന്യൂഡല്ഹി: ഇലക്ടറല് ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികള് ഇതുവരെ സമാഹരിച്ചത് 16,518 കോടി രൂപ. 2018 മുതല് 30 ഘട്ടങ്ങളായാണ് പാര്ട്ടികള് ഇത്രയും തുക സമാഹരിച്ചത്. ഇതില് 94 ശതമാനം ബോണ്ടുകളും ഒരു കോടി രൂപ മുഖവിലയുള്ളതാണ് എന്നതാണ് മറ്റൊരു സുപ്രധാനമായ കണക്ക്.

കോടീശ്വരന്മാരോ വന്കിട കോര്പ്പറേറ്റ് കമ്പനികളോ ആകാം പാര്ട്ടികള്ക്ക് കൂടുതല് സംഭാവന നല്കിയത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വ്യക്തികള്ക്കോ സ്ഥാപനങ്ങള്ക്കോ രഹസ്യമായും നിയമപരമായും രാഷ്ട്രീയ പാര്ട്ടികള്ക്ക് പണം നല്കാനുള്ള മാര്ഗമായാണ് ബി.ജെ.പി. സര്ക്കാര് ഇലക്ടറല് ബോണ്ട് സംവിധാനം അവതരിപ്പിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മുഖേനെയാണ് ബോണ്ടുകള് വാങ്ങാന് സാധിക്കുക. ഇതിനായി 1,000 രൂപ, 10,000 രൂപ, ഒരുലക്ഷം രൂപ, പത്ത് ലക്ഷം രൂപ, ഒരുകോടി രൂപ എന്നീ മൂല്യങ്ങളുള്ള ബോണ്ടുകള് എസ്.ബി.ഐ. പുറത്തിറക്കിയിരുന്നു.

2018-ല് 1,056.73 കോടി രൂപ, 2019-ല് 5,071.99 കോടി രൂപ, 2020-ല് 363.96 കോടി രൂപ, 2021-ല് 1502.29 കോടി രൂപ, 2022-ല് 3703 കോടി രൂപ, 2023-ല് 4818 കോടി രൂപ എന്നിങ്ങനെയാണ് പാര്ട്ടികള്ക്ക് ഇലക്ടറല് ബോണ്ടായി ലഭിച്ച തുകയെന്ന് എസ്.ബി.ഐയുടെ കണക്കുകള് വ്യക്തമാക്കുന്നു.

ഇലക്ടറല് ബോണ്ടിന്റെ 30-ാമത്തേതും അവസാനത്തേതുമായ ഘട്ടത്തില് 570.05 കോടി രൂപയാണ് പാര്ട്ടികള് സമാഹരിച്ചത്. തിരഞ്ഞെടുപ്പുകള് ഒന്നും ഇല്ലാതിരുന്ന ജനുവരിയിലായിരുന്നു ഇത്.
കഴിഞ്ഞ വര്ഷം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില് 1006 കോടി രൂപയാണ് അജ്ഞാതരായ ദാതാക്കളില് നിന്ന് പാര്ട്ടികള് സംഭാവനയായി സ്വീകരിച്ചത്.

നവംബര് 6 മുതല് 20 വരെയുള്ള ദിവസങ്ങളില് നടന്ന 29-ാം ഘട്ട ഇലക്ടറല് ബോണ്ട് വില്പ്പനയിലൂടെയായിരുന്നു ഇത്.

ഇലക്ടറല് ബോണ്ടിലൂടെ ഏറ്റവും കൂടുതല് പണം സമാഹരിച്ച പാര്ട്ടി കേന്ദ്രഭരണം കയ്യാളുന്ന ബി.ജെ.പിയാണ്. 2017-18 സാമ്പത്തികവര്ഷം മുതല് 2022-23 വരെ 6566 കോടി രൂപയാണ് ബി.ജെ.പി. സമാഹരിച്ചത്. എല്ലാ പാര്ട്ടികള്ക്കുമായി ഇക്കാലയളവില് ആകെ ലഭിച്ച 11,450 കോടി രൂപയുടെ 57 ശതമാനമാണ് ഈ തുക.

വില്ക്കപ്പെടുകയും പണമാക്കി മാറ്റുകയും ചെയ്ത ഇലക്ടറല് ബോണ്ടുകളുടെ ആകെ എണ്ണം മാത്രമാണ് എസ്.ബി.ഐ. പുറത്തുവിട്ടിരുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയില് പോലും ഉള്പ്പെടാത്തതിനാല് പണം നല്കിയവരെ കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തറിയില്ല.

എന്നാല് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി ഉത്തരവ് പ്രകാരം രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിച്ച ഇലക്ടറല് ബോണ്ടുകളെ കുറിച്ചുള്ള മുഴുവന് വിവരങ്ങളും പരസ്യമാക്കപ്പെടും.

X
Top