സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

80ഓളം കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു

മുംബൈ: ഇന്ത്യ ഫസ്റ്റ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, സ്‌നാപ്‌ഡീല്‍, ടാറ്റ ടെക്‌നോളജീസ്‌, ഗോ ഡിജിറ്റ്‌ ഇന്‍ഷുറന്‍സ്‌ എന്നിവ ഉള്‍പ്പെടെ എണ്‍പതോളം കമ്പനികള്‍ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) വഴി ഓഹരി വില്‍പ്പന നടത്താന്‍ ഒരുങ്ങുന്നു.

മാസങ്ങളോളം ദുര്‍ബലമായി കിടന്ന ഐപിഒ വിപണി സജീവമായത്‌ മാന്‍കൈന്റ്‌ ഫാര്‍മയുടെ ലിസ്റ്റിംഗോടെയാണ്‌. 4326 കോടി രൂപ ഐപിഒ വഴി സമാഹരിച്ച മാന്‍കൈന്റ്‌ ഫാര്‍മ മികച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ നല്‍കിയത്‌.

അതിനു ശേഷം അഞ്ച്‌ ഐപിഒകളാണ്‌ വിപണിയിലെത്തിയത്‌. അടുത്ത രണ്ട്‌ മാസങ്ങള്‍ക്കുള്ളില്‍ ഒരു പിടി ഐപിഒകള്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എണ്‍പതോളം കമ്പനികളാണ്‌ ഐപിഒ നടത്താനായി സെബിക്ക്‌ അപേക്ഷ നല്‍കിയിരിക്കുന്നത്‌.

ധനകാര്യ സേവനം, ആരോഗ്യ പരിരക്ഷ, ഉല്‍പ്പാദനം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള പബ്ലിക്‌ ഇഷ്യുകളാണ്‌ എത്തുന്നത്‌.

ഈയിടെ ലിസ്റ്റ്‌ ചെയ്‌ത സയന്റ്‌ ഡിഎല്‍എം, ഐഡിയാഫോര്‍ജ്‌, ഐകിയോ ലൈറ്റിംഗ്‌ തുടങ്ങിയ ഓഹരികള്‍ മികച്ച ലിസ്റ്റിംഗ്‌ നേട്ടമാണ്‌ നല്‍കിയത്‌.

X
Top