കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

2000 രൂപ നോട്ടുകളില്‍ 72 ശതമാനവും തിരിച്ചെത്തി

ന്യൂഡല്‍ഹി: പിന്‍വലിച്ച് ഒരു മാസത്തിന് ശേഷം, 72 ശതമാനം 2,000 രൂപ നോട്ടുകളും (ഏകദേശം 2.62 ലക്ഷം കോടി രൂപ) ബാങ്കുകളില്‍ തിരിച്ചെത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചതാണിത്. 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിക്കുന്നു.

തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി മെയ് 19 നാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. നിക്ഷേപിക്കുന്നത് വഴിയും കൈമാറ്റത്തിലൂടെയും നോട്ടുകള്‍ മാറ്റാമെന്നും കേന്ദ്രബാങ്ക് അറിയിച്ചു.

സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനുള്ള കാലാവധി. 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് 2016 ലാണ് 2000 നോട്ടുകളുടെ ആവിര്‍ഭാവം.

കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുകയായിരുന്നു ലക്ഷ്യം.500,1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കറന്‍സിക്ഷാമം ഉടലെടുത്തത്.

X
Top