
ന്യൂഡല്‍ഹി: പിന്‍വലിച്ച് ഒരു മാസത്തിന് ശേഷം, 72 ശതമാനം 2,000 രൂപ നോട്ടുകളും (ഏകദേശം 2.62 ലക്ഷം കോടി രൂപ) ബാങ്കുകളില്‍ തിരിച്ചെത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചതാണിത്. 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിക്കുന്നു.
തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി മെയ് 19 നാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. നിക്ഷേപിക്കുന്നത് വഴിയും കൈമാറ്റത്തിലൂടെയും നോട്ടുകള്‍ മാറ്റാമെന്നും കേന്ദ്രബാങ്ക് അറിയിച്ചു.
സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനുള്ള കാലാവധി. 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് 2016 ലാണ് 2000 നോട്ടുകളുടെ ആവിര്‍ഭാവം.
കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുകയായിരുന്നു ലക്ഷ്യം.500,1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കറന്‍സിക്ഷാമം ഉടലെടുത്തത്.