ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

7 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സെപ്‌റ്റോ

ബെംഗളൂരു: അതിവേഗ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ സെപ്‌റ്റോ 7 ബില്യണ്‍ വാല്വേഷനില്‍ 450-500 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. പുതിയ മൂല്യം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതലാണ്. പുതിയ ഫണ്ടിംഗിന്റെ ഭൂരിഭാഗവും ജനറല്‍ കാറ്റലിസ്റ്റ്, അവനിര്‍ ഗ്രോത്ത് എന്നിവരുടേതായിരിക്കും.

ജനറല്‍ കാറ്റലിസ്റ്റിനും അവെനിര്‍ ഗ്രോത്തിനും പുറമേ, പൊതു വിപണികളില്‍ വൈദഗ്ദ്ധ്യമുള്ള ഒന്നോ രണ്ടോ നിക്ഷേപകര്‍ കൂടി പുതിയ റൗണ്ടില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം 5 ബില്യണ്‍ വാല്വേഷനില്‍ സെപ്‌റ്റോ 1.35 ബില്യണ്‍ സ്വരൂപിച്ചിരുന്നു.

എറ്റേണലിന്റെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ കമ്പനികളില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന കമ്പനി പുതിയ ഫണ്ടിംഗ് റൗണ്ടിലേയ്ക്ക് കടക്കുന്നത്. ബിഗ്ബാസ്‌ക്കറ്റ്, ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സ് തുടങ്ങിയ കമ്പനികള്‍ ബ്രാന്‍ഡുകളുമായുള്ള തങ്ങളുടെ ബന്ധം പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുണ്ട്. ഇതും സെപ്‌റ്റോയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

മോതിലാല്‍ ഓസ്വാള്‍ ഉള്‍പ്പടെയുള്ള തദ്ദേശീയ നിക്ഷേപകരില്‍ നിന്നും നിക്ഷേപം നേടാന്‍ കഴിഞ്ഞ മാസങ്ങളില്‍ കമ്പനിയ്ക്കായിരുന്നു. അതേസമയം റോക്കറ്റ് ഇന്റര്‍നെറ്റ് പോലുള്ള നിക്ഷേപകര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു.

X
Top