Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ഇന്ത്യ വീണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാകുന്നു

ബെംഗളൂരു: കോവിഡ്കാലത്തിനുശേഷം ഇന്ത്യ വീണ്ടും സഞ്ചാരികള്ക്ക് പ്രിയപ്പെട്ട ഇടമാകുന്നു. ഈവര്ഷം ജനുവരിമുതല് ജൂണ് വരെ മാത്രം ഇന്ത്യയിലെത്തിയത് 43.8 ലക്ഷം വിദേശവിനോദസഞ്ചാരികള്. കഴിഞ്ഞകൊല്ലം ഇത് 21.24 ലക്ഷമായിരുന്നു. 106 ശതമാനത്തിന്റെ വര്ധന. വിനോദസഞ്ചാരം വഴിയുള്ള വിദേശവരുമാനവും കൂടി.

ഇക്കൊല്ലം ആഭ്യന്തരടൂറിസം മേഖലയ്ക്കും കൊയ്ത്തുകാലമാണ്. 2021-ല് ഇന്ത്യയിലെ ആഭ്യന്തരടൂറിസ്റ്റുകളുടെ എണ്ണം 67.7 കോടി ആയിരുന്നെങ്കില് ഇക്കൊല്ലം അത് 173.1 കോടി ആയി.

സഞ്ചാരികളുടെ പറുദീസയായ ജമ്മു കശ്മീരാണ് ടൂറിസം മേഖലയില് പ്രധാനനേട്ടമുണ്ടാക്കിയത്. സീസണുകള് വ്യത്യാസമില്ലാതെ കശ്മീരില് ഈ വര്ഷം സഞ്ചാരികളുടെ പ്രവാഹമാണ്. സമീപകാലത്ത് സഞ്ചാരികള്ക്കായി തന്ത്രപ്രധാന പ്രദേശങ്ങള് കൂടി തുറന്നുകൊടുത്തതോടെ ഇത് വീണ്ടും വര്ധിച്ചു.

വാരാണസിയില് കാശി വിശ്വനാഥ് ഇടനാഴി നിര്മിച്ചതും ഇന്ത്യന് ടൂറിസത്തെ വിജയക്കുതിപ്പിലെത്തിക്കുന്നതില് നിര്ണായക പങ്കുവഹിച്ചതായി കണക്കുകളില് പറയുന്നു.

കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥ് ഇടനാഴി. 2021 ലാണ് ഇടനാഴി രാജ്യത്തിന് സമര്പ്പിച്ചത്.

ഇടനാഴിയുടെ ഉദ്ഘാടനത്തിന് ശേഷം 10 കോടി ഭക്തര് അമ്പലം സന്ദര്ശിച്ചെന്നാണ് അധികൃതര് വ്യക്തമാക്കിയത്.

X
Top