കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

രണ്ട് വര്‍ഷത്തെ സേവന മേഖല വളര്‍ച്ച 60 ശതമാനം – വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന മേഖല രണ്ട് വര്‍ഷത്തിനിടെ 60 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചു. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു.

“രണ്ട് വര്‍ഷത്തിനിടെ സേവന മേഖല 60 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. 2021-ല്‍ 206 ബില്യണായിരുന്ന വ്യാപാര മൂല്യം ഇപ്പോള്‍ 320 ബില്യണിന്റേതാണ്, ”പിയൂഷ് അഭിപ്രായപ്പെട്ടു.

അതേസമയം 2022-23-ലെ അന്തിമ കണക്കുകള്‍ വരാനിരിക്കുന്നേയുള്ളൂ.അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സേവന മേഖല മൂല്യം 400 ബില്യണ്‍ ഡോളറാകുമെന്ന് കരുതപ്പെടുന്നു. സര്‍വീസസ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എസ്ഇപിസി) ഡയറക്ടര്‍ ജനറല്‍ അഭയ് സിന്‍ഹ പറയുന്നതനുസരിച്ച് വ്യാപാര തടസ്സങ്ങള്‍,എഫ്ഡിഐ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്‌ മേഖലയെ വളര്‍ച്ചയിലേയ്ക്ക് നയിക്കും.

ഫെബ്രുവരിയില്‍ സേവനമേഖല വികാസം 12 വര്‍ഷത്തെ മികച്ചതായിരുന്നു. എസ്ആന്റ്പി സര്‍വീസസ് പിഎംഐ പ്രകാരമാണിത്. ഉത്പാദന ചെലവ് കുറഞ്ഞതാണ് സൂചികയെ ഉയര്‍ത്തിയത്.

ഇന്‍പുട്ട് ചെലവിലെ വര്‍ധന, രണ്ടര വര്‍ഷത്തെ കുറഞ്ഞ തോതിലായി. ഇതോടെ ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളെ മറികടക്കാനായി.

X
Top