കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

6 കോടി ആദായനികുതി റിട്ടേണുകൾ തീർപ്പാക്കി

ന്യൂഡൽഹി: 2022–23 സാമ്പത്തിക വർഷത്തിൽ ആകെ ഫയൽ ചെയ്ത 6.98 കോടി ആദായനികുതി റിട്ടേണുകളിൽ 6 കോടി തീർപ്പാക്കിയെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) അറിയിച്ചു.

നികുതിദായകരുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ ബാക്കിയുള്ളതിനാലാണ് ശേഷിക്കുന്ന റിട്ടേണുകൾ തീർപ്പാക്കാത്തത്. നികുതിദായകർ വെരിഫൈ ചെയ്യാത്ത 14 ലക്ഷം റിട്ടേണുകൾ ഉണ്ട്.

12 ലക്ഷം പേരിൽനിന്ന് കൂടുതൽ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. 2.45 കോടിയിലേറെ നികുതിദായകർക്ക് റീഫണ്ട് അനുവദിക്കുകയും ചെയ്തു.

റീഫണ്ട് കിട്ടാൻ ബാങ്ക് അക്കൗണ്ട് വാലിഡേറ്റ് ചെയ്യാത്തവർ അതു പൂർത്തിയാക്കണമെന്നും സിബിഡിറ്റി അറിയിച്ചു.

X
Top