ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

സൈനികർക്കായി സിയാച്ചിനിലും ഇനി 5ജി, 4ജി സേവനങ്ങൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ഇനി 5ജി കണക്ടിവിറ്റി. കരസേനാ ദിനത്തിനു (ജനുവരി 15) മുന്നോടിയായിട്ടാണ് റിലയൻസ് ജിയോയുടെ സഹകരണത്തോടെ സൈനികർക്കായി 4ജി, 5ജി സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയത്.
ആർമി സിഗ്നലർമാരുടെ സഹായത്തോടെയാണ് ജിയോ 5ജി ശൃംഖല സജ്ജമാക്കിയത്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലുള്ള കാരക്കോറം റേഞ്ചിലാണ് നിലവിൽ കണക്ടിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. താപനില –50 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന സ്ഥലമാണ്. കണക്ടിവിറ്റിക്കുള്ള ഉപകരണങ്ങൾ വ്യോമമാർഗമാണ് മുകളിലെത്തിച്ചത്.
2022ൽ ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക് വഴി ഉപഗ്രഹ ഇന്റർനെറ്റ് സൗകര്യം സിയാച്ചിനിൽ ലഭ്യമാക്കിയിരുന്നു.

X
Top