
തിരുവനന്തപുരം: കെ സ്പേസിന് 57 കോടിരൂപ നീക്കിവെക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ ഫോണിന് 112.44 കോടിരൂപയും പ്രവാസി വ്യവസായ പാർക്കിന് 20 കോടിയും നീക്കിവെക്കും.
സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. വർക് നിയർ ഹോം പദ്ധതി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 200 കേന്ദ്രങ്ങൾ തുറക്കാൻ 150 കോടി രൂപ വകയിരുത്തി.
തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിന് 20 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.





