മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

ഗാർഹിക ചെലവിൽ 56% വർദ്ധന

മുംബൈ: ഗ്രാമങ്ങളും നഗരങ്ങളുമുൾപ്പെടെ രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ഗാർഹിക ചെലവ് 56 ശതമാനം വർദ്ധിച്ചതായി സ‌ർവേ.

ഇന്ത്യയിലുടനീളം 10,206 ആളുകളിലാണ് സർവേ നടത്തിയത്. ഇതിൽ 64 ശതമാനം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരും ബാക്കിയുള്ള 36 ശതമാനം നഗരങ്ങളിൽ നിന്നുള്ളവരുമാണ്.

പശ്ചിമ ബംഗാൾ (70 ശതമാനം), ആന്ധ്ര പ്രദേശ്, തെലങ്കാന (61 ശതമാനം) എന്നിവയാണ് ഏറ്റവും ഉയർന്ന ഗാ‌ർഹിക ചെലവ് റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങൾ.

കൺസ്യൂമർ സെന്റിമെന്റ് ഇൻഡെക്സ് (സി.എസ്.ഐ) അനുസരിച്ച് ആക്സിസ് മൈ ഇന്ത്യ സർവേയിലാണ് ഏപ്രിലിൽ ഗാർഹിക ചെലവ് കൂടിയതായി റിപ്പോർട്ടുള്ളത്.

32 ശതമാനം കുടുംബങ്ങൾക്ക് വ്യക്തിഗത പരിചരണം, വീട്ടുപകരണങ്ങൾ എന്നിവ പോലുള്ള അവശ്യവസ്തുക്കൾക്കുള്ള ചെലവ് വർദ്ധിച്ചു.

30,000 രൂപ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങൾക്ക് അവശ്യ ചെലവുകൾ വർദ്ധിച്ചതായും സർവേ. 45 ശതമാനവുമായി കർണാടകയാണ് ഏറ്റവും ഉയർന്ന അവശ്യ ചെലവ് പ്രകടമാകുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അഞ്ച് ശതമാനം കുടുംബങ്ങളിൽ എസി, കാർ, റഫ്രിജറേറ്റർ തുടങ്ങിയ അവശ്യ വസ്തുക്കൾ അല്ലാത്തവയുടെ ചെലവ് ഉയർന്നു. കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് ഒരു ശതമാനം വർദ്ധനയാണ് ഇത്. പ്രതിമാസ വരുമാനം 30,000 രൂപയും അതിനുമുകളിലും ഉള്ള കുടുംബങ്ങൾക്ക് വിവേചനാധികാര ചെലവ് വർദ്ധിച്ചിട്ടുണ്ട്. അത്യാവശമില്ലാത്ത സാധനങ്ങളുടെ ചെലവിൽ 10 ശതമാനവുമായി രാജസ്ഥാനാണ് മുന്നിൽ നിൽക്കുന്നത്.

നല്ല ഭക്ഷണം, വിറ്റാമിനുകൾ, പരിശോധനകൾ തുടങ്ങിയ ആരോഗ്യ സംബന്ധമായ ചെലവിൽ 31 ശതമാനം കുടുംബങ്ങൾക്കാണ് വർദ്ധന ഉണ്ടായത്. സ്ത്രീകൾ (32 ശതമാനം), 26-35 വയസ്സിനിടയിലുള്ള (ഏകദേശം 33 ശതമാനം) ആളുകൾക്ക് ആരോഗ്യ സംബന്ധമായ ഉത്പന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ചതായാണ് കണക്കുകൾ.

21 ശതമാനം കുടുംബങ്ങൾക്ക് മാധ്യമങ്ങളുടെ (ടിവി, ഇന്റർനെറ്റ്, മുതലായവ) ഉപഭോഗം വർദ്ധിച്ചു, ഇത് കഴിഞ്ഞ മാസത്തേക്കാൾ 2 ശതമാനം കൂടുതലാണ്. മുതിർന്നവരെ അപേക്ഷിച്ച് പുരുഷന്മാരിൽ (22 ശതമാനം), 18-25 വയസ് പ്രായമുള്ളവരിൽ (30 ശതമാനം) മീഡിയ വ്യൂവർഷിപ്പ് വർദ്ധിച്ചതായി സർവേ വ്യക്തമാക്കുന്നു.

26 ശതമാനം പേർ ഫണ്ടുകൾ സേവിംഗ്‌സ് അക്കൗണ്ടുകളിൽ ഇടാനും 20 ശതമാനം പേർ സ്വന്തം ബിസിനസിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നതായി സർവേ പറയുന്നു. കൂടാതെ 16 ശതമാനം പേർ ആരോഗ്യ ഇൻഷുറൻസ് / ലൈഫ് ഇൻഷുറൻസിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു, 13 ശതമാനം പേർ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണ്.

8 ശതമാനം പേർ എഫ്.ഡി, ആ‌‌ർ.ഡിയിലും 7 ശതമാനം സ്വർണത്തിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഭൂരിഭാഗം സ്ത്രീകളും (33 ശതമാനം) സേവിംഗ്സ് അക്കൗണ്ടുകളെ അനുകൂലിച്ചപ്പോൾ ഭൂരിപക്ഷം പുരുഷന്മാരും ബിസിനസിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്നു.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സ്വകാര്യ സ്‌കൂളുകളിൽ പോകുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ 82 ശതമാനം പേരും മികച്ച സൗകര്യങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ലഭിക്കുമെങ്കിൽ സർക്കാർ സ്‌കൂളുകളിൽ അയയ്‌ക്കാൻ താത്പര്യപ്പെടുന്നവരാണ്.

ഗ്രാമങ്ങളിൽ 56 ശതമാനം കുട്ടികൾ സർക്കാർ സ്‌കൂളുകളിൽ പോകുമ്പോൾ, നഗരങ്ങളിൽ 57 ശതമാനം പേർ സ്വകാര്യ സ്‌കൂളുകളിലേക്കാണ് പോകുന്നത്.

X
Top