
തിരുവനന്തപുരം: കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി സര്‍ക്കാര്‍. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചു.
നാലു ഘട്ടങ്ങളിലായി ആര്‍ആര്‍ടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ അനുവദിച്ചു.
എംസി റോഡ് വികസനത്തിന് കിഫ്ബിയിൽ നിന്ന് 5317 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.





