
മുംബൈ: 5624 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ നടന്നതിന് പിന്നാലെ ഫുഡ് ഡെലിവറി പ്രമുഖരായ എറ്റേര്‍ണലിന്റെ ഓഹരി 298.75 രൂപയില്‍ ക്ലോസ് ചെയ്തു. ഇത് മുന്‍ ക്ലോസിംഗിന് ഏതാണ്ട് സമാനമാണ്.
293 രൂപ നിരക്കില്‍ ഏതാണ്ട് 9.2 കോടി ഓഹരികള്‍ അഥവാ 1.99 ശതമാനം പങ്കാളിത്തമാണ് ബ്ലോക്ക് ഡീലില്‍ കൈമാറിയത്. രണ്ട് ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കിലായിരുന്നു ഇടപാട്.
ആലിബാബയുടെ പിന്തുണയുള്ള ആന്റ്ഫിന്‍ സിംഗപ്പൂര്‍ ഹോള്‍ഡിംഗാണ് ഓഹരി വിറ്റതെന്ന് അറിയുന്നു. ഇതോടെ കമ്പനിയിലെ മുഴുവന്‍ പങ്കാളിത്തവും അവര്‍ ഒഴിവാക്കി. ജൂണില്‍ 1.95 ശതമാനം പങ്കാളിത്തം അഥവാ 18.84 കോടി ഓഹരികള്‍ ഇവര്‍ വില്‍പന നടത്തിയിരുന്നു.