എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

എന്‍എസ്‌ഇ 500 സൂചികയിലെ 50 ശതമാനം ഓഹരികളും ‘ബുള്ളിഷ്‌’

വിപണിയിലെ ശക്തമായ മുന്നേറ്റത്തെ തുടര്‍ന്ന്‌ എന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട പകുതിയിലേറെ ഓഹരികള്‍ 200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ മുകളിലെത്തി. ഓഹരികളുടെ സാങ്കേതികമായ പ്രവണത വിലയിരുത്തുന്ന ഒരു പ്രധാന ടെക്‌നിക്കല്‍ ഇന്റിക്കേറ്ററാണ്‌ 200 ദിവസത്തെ മൂവിംഗ്‌ ആവറേജ്‌.

എന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 248 ഓഹരികള്‍ ഇപ്പോള്‍ 200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ മുകളിലായാണ്‌ വ്യാപാരം ചെയ്യുന്നത്‌. ജൂലൈയില്‍ വിപണി ദുര്‍ബലമായിരുന്നപ്പോള്‍ 15 ശതമാനം ഓഹരികള്‍ മാത്രമാണ്‌ 200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ മുകളിലായി വ്യാപാരം ചെയ്യുന്നത്‌. ജൂലൈയില്‍ ഇത്തരം ഓഹരികളുടെ എണ്ണം 25 ശതമാനം ആയി.

മഹീന്ദ്ര & മഹീന്ദ്ര, ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, കോള്‍ ഇന്ത്യ, ഐടിസി, യെസ്‌ ബാങ്ക്‌ എന്നീ ഓഹരികള്‍ 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനേക്കാള്‍ 23 ശതമാനം മുതല്‍ 37 ശതമാനം വരെ ഉയര്‍ന്ന നിലയിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. എന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 59 ഓഹരികള്‍ 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനേക്കാള്‍ 20 ശതമാനം മുകളിലാണ്‌.

അതേ സമയം വിപ്രോ, വേദാന്ത, ടെക്‌ മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌, ഒഎന്‍ജിസി എന്നീ ഓഹരികള്‍ 200 ദിവസത്തെ മൂവിംഗ്‌ ആവറേജില്‍ നിന്നും 9 ശതമാനം മുതല്‍ 19 ശതമാനം വരെ താഴെയാണ്‌ ഇപ്പോള്‍. നിഫ്‌റ്റിയിലെ 70 ശതമാനം ഓഹരികളും 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനേക്കാള്‍ മുകളിലായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ മുകളിലായി വ്യാപാരം ചെയ്യുന്ന ഓഹരികളിലെ പ്രവണത ബുള്ളിഷ്‌ ആയായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

X
Top