വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തി

ന്യൂഡല്‍ഹി: പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളില്‍ 50 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ഏകദേശം 1.8 ലക്ഷം കോടി രൂപയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാര്‍ച്ച് അവസാനം വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം ഏകദേശം 3.62 ലക്ഷം കോടി രൂപയാണ്.

തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി മെയ് 19 നാണ് ആര്‍ബിഐ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്. നിക്ഷേപിക്കുന്നത് വഴിയും കൈമാറ്റത്തിലൂടെയും നോട്ടുകള്‍ മാറ്റാമെന്നും കേന്ദ്രബാങ്ക് അറിയിച്ചു.

സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനുള്ള കാലാവധി. 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് 2016 ലാണ് 2000 നോട്ടുകളുടെ ആവിര്‍ഭാവം.

കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുകയായിരുന്നു ലക്ഷ്യം.500,1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കറന്‍സിക്ഷാമം ഉടലെടുത്തത്.

X
Top