Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കും

ർക്കാരിന്റെ വമ്പൻ ഊർജ ഉൽപ്പാദന പ്രോജക്ടിൽ രത്തൻ ടാറ്റയും, മുകേഷ് അംബാനിയും, ഗൗതം അദാനിയും അടക്കമുള്ള പ്രമുഖർ പങ്കാളികളായേക്കും.

കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാത്ത സ്രോതസുകളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ് വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ആണവോർജ്ജ മേഖലയിൽ 26 ബില്യൺ ഡോളർ നിക്ഷേപിക്കാൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 2 ശതമാനത്തിൽ താഴെ മാത്രം സംഭാവന ചെയ്യുന്ന ആണവോർജ്ജത്തിൽ ഇതാദ്യമായാണ് കേന്ദ്രം ഇത്ര വലിയ സ്വകാര്യ നിക്ഷേപത്തിന് അവസരമൊരുക്കുന്നത്.

രാജ്യത്തിന്റെ കാർബൺ ലക്ഷ്യങ്ങൾ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം. 2030 ഓടെ സ്ഥാപിതമായ വൈദ്യുത ഉൽപ്പാദന ശേഷിയുടെ 50% ഫോസിൽ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ഈ ഫണ്ടിംഗ് ഇന്ത്യയെ സഹായിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ പവർ, അദാനി പവർ, വേദാന്ത ലിമിറ്റഡ് എന്നിവയുൾപ്പെടെ കുറഞ്ഞത് അഞ്ച് സ്വകാര്യ സ്ഥാപനങ്ങളുമായി സർക്കാർ ചർച്ചകൾ നടത്തിവരുന്നുവെന്നാണ് വിവരം.

ഏകദേശം 440 ബില്യൺ രൂപയുടെ (5.30 ബില്യൺ ഡോളർ) നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.

ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജിയും, പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും കഴിഞ്ഞ വർഷം സ്വകാര്യ കമ്പനികളുമായി നിക്ഷേപ പദ്ധതിയെക്കുറിച്ച് ഒന്നിലധികം തവണ ചർച്ച നടത്തിയതായി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന ആണവോർജ വകുപ്പ്, എൻപിസിഐഎൽ, ടാറ്റ പവർ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പവർ, വേദാന്ത എന്നിവർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സംയുക്ത പദ്ധതി വഴി 2040 ഓടെ 11,000 മെഗാവാട്ട് (MW) പുതിയ ആണവോർജ്ജ ഉൽപാദന ശേഷി നിർമ്മിക്കുകയാണ് സർക്കാർ ലക്ഷ്യം.

നിലവിൽ ഇന്ത്യയുടെ ആണവ നിലയങ്ങളുടെ ഫ്‌ളീറ്റ് കൈകാര്യം ചെയ്യുന്നത് എൻപിസിഐഎൽ ആണ്. 7,500 മെഗാവാട്ട് ശേഷിയാണ് ഇതിനുള്ളത്. മറ്റൊരു 1,300 മെഗാവാട്ടിന്റെ നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്.

ഫണ്ടിംഗ് പ്ലാൻ പ്രകാരം സ്വകാര്യ കമ്പനികൾ ആണവ നിലയങ്ങളിൽ നിക്ഷേപം നടത്തുകയും ഭൂമിയും വെള്ളവും ഏറ്റെടുക്കുകയും, പ്ലാന്റുകളുടെ റിയാക്ടർ സമുച്ചയത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ നിർമ്മാണം ഏറ്റെടുക്കുകയും ചെയ്യുമെന്ന് വൃത്തങ്ങൾ പറയുന്നു.

അതേസമയം സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനുമുള്ള അവകാശങ്ങളും, അവയുടെ ഇന്ധന മാനേജ്‌മെന്റും നിയമപ്രകാരം അനുവദിച്ചിരിക്കുന്നതുപോലെ എൻപിസിഐഎല്ലിൽ തന്നെ നിക്ഷിപ്തമായിരിക്കും. പവർ പ്ലാന്റിന്റെ വൈദ്യുതി വിൽപ്പനയിൽ നിന്ന് സ്വകാര്യ കമ്പനികൾക്ക് വരുമാനം ലഭിക്കും.

പദ്ധതിക്ക് 1962 ലെ ഇന്ത്യൻ ആണവോർജ്ജ നിയമത്തിൽ ഭേദഗതിയുടെ ആവശ്യമില്ലെന്നും, എന്നാൽ ആണവോർജ്ജ വകുപ്പിന്റെ അന്തിമ അനുമതി ആവശ്യമാണെന്നും അടുത്ത സ്രോതസുകൾ പറഞ്ഞു.

ആണവോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ നിന്ന് സ്വകാര്യ കമ്പനികളെ ഇന്ത്യൻ നിയമം വിലക്കുന്നുണ്ട്.

എന്നാൽ റിയാക്ടറുകൾക്ക് പുറത്ത് പ്രവർത്തനത്തിന് ആവശ്യമായ ഘടകങ്ങളും ഉപകരണങ്ങളും നൽകാനും, നിർമ്മാണ കരാറുകളിൽ ഒപ്പിടാനും അനുവദിക്കുന്നുണ്ട്.

X
Top