രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

15 വര്‍ഷത്തില്‍ 415 ദശലക്ഷം പേരെ ഇന്ത്യ ദാരിദ്രത്തില്‍ നിന്നും കരകയറ്റി-യുഎന്‍ റിപ്പോര്‍ട്ട്

യുണൈറ്റഡ് നാഷന്‍സ്: 2005-2006 മുതല്‍ 2019-2021 വരെയുള്ള 15 വര്‍ഷത്തിനുള്ളില്‍ 415 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും (യുഎന്‍ഡിപി) ഓക്സ്ഫോര്‍ഡ് ദാരിദ്ര,മാനവ വികസന ഇനീഷ്യേറ്റീവും
(ഒപിഎച്ച്ഐ) ചേര്‍ന്ന് പുറത്തിറക്കിയ ആഗോള മള്‍ട്ടിഡൈമന്‍ഷണല്‍ ദാരിദ്ര്യ സൂചികയുടെ (എംപിഐ) ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരമാണ് ഈ കണക്കുകള്‍. ഇന്ത്യയുള്‍പ്പെടെ 25 രാജ്യങ്ങള്‍ 15 വര്‍ഷത്തിനുള്ളില്‍ അവരുടെ എംപിഐ പകുതിയാക്കി കുറച്ചു.

ഇത് ദ്രുതഗതിയിലുള്ള പുരോഗതിയാണ്. കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, സെര്‍ബിയ, വിയറ്റ്നാം എന്നിവയാണ് ദാരിദ്ര്യത്തില്‍ കുറവ് വരുത്തിയ രാഷ്ട്രങ്ങള്‍. ഏപ്രിലില്‍ ചൈനയെ മറികടന്ന് 142.86 കോടി ജനങ്ങളുമായി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി.

വെറും 15 വര്‍ഷത്തിനുള്ളില്‍ (2005/6-19/21) 415 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടന്നതോടെ ഇന്ത്യയിലെ ദാരിദ്ര്യത്തിലും ഗണ്യമായ കുറവുണ്ടായി, സൂചികയെ അധികരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.’ദാരിദ്ര്യ ലഘൂകരണം സാധ്യമാണെന്ന് ഇന്ത്യ തെളിയിക്കുന്നു.

എന്നിരുന്നാലും, കോവിഡ് -19 മഹാമാരിയുടെ കാലയളവിലെ സമഗ്രമായ ഡാറ്റയുടെ അഭാവം സാധ്യതകള്‍ വിലയിരുത്തുന്നതില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. 2005-2006 ല്‍ ഇന്ത്യയില്‍ ഏകദേശം 645 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലായിരുന്നു.2015-2016 ല്‍ ഇത് 370 ദശലക്ഷമായും 2019-2021 ല്‍ 230 ദശലക്ഷമായും കുറഞ്ഞു, റിപ്പോര്‍ട്ട് അറിയിച്ചു.

ദാരിദ്രത്തെ സംബന്ധിച്ച എല്ലാ സൂചകങ്ങളിലും ഇന്ത്യ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികളും പിന്നോക്കവിഭാഗക്കാരും ഏറെയുള്ള സംസ്ഥാനങ്ങള്‍ വലിയ പുരോഗതി നേടി. പോഷകാഹാര സൂചികയില്‍ പിന്നോക്കം നിന്നിരുന്നവര്‍ 2005-2006 ല്‍ 44.3 ശതമാനമയിരുന്നത് 2019-2021 ല്‍ 11.8 ശതമാനമായും
ശിശുമരണ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായും കുറഞ്ഞു.

ദരിദ്രരും പാചക ഇന്ധനം ഇല്ലാത്തവരും 52.9 ശതമാനത്തില്‍ നിന്ന് 13.9 ശതമാനമായും ശുചിത്വം നഷ്ടപ്പെടുന്നവര്‍ 2005-2006 ലെ 50.4 ശതമാനത്തില്‍ നിന്ന് 2019-2021 ല്‍ 11.3 ശതമാനമായുമാണ് കുറഞ്ഞത്. കുടിവെള്ള സൂചികയില്‍, ദരിദ്രരും നിരാലംബരുമായ ആളുകളുടെ ശതമാനം 16.4 ല്‍ നിന്ന് 2.7 ശതമാനമായും വൈദ്യുതി ഇല്ലാത്തവര്‍ -29 ശതമാനത്തില്‍ നിന്ന് 2.1 ശതമാനമായും ഭവനനിര്‍മ്മാണത്തിന് സാധിക്കാത്തവര്‍- 44.9 ശതമാനത്തില്‍ നിന്ന് 13.6 ശതമാനമായും ഇടിവ് വന്നു.

ആഗോള മള്‍ട്ടിഡൈമന്‍ഷണല്‍ ദാരിദ്ര്യ സൂചിക (എംപിഐ) മൂല്യം ഒരു കാലയളവില്‍ പകുതിയായി കുറച്ച 19 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു

X
Top