എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഫ്ലൈദുബായ്ക്ക് നാല് മാസത്തിനകം 40 ലക്ഷം യാത്രക്കാർ

ദുബായ്: ഈ വർഷം ജൂൺ മുതൽ സെപ്തംബർ പകുതിവരെയുള്ള കാലയളവിൽ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ 40 ലക്ഷം പേർ യാത്ര ചെയ്തു. മുൻ വർഷത്തെ ഈ കാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം കൂടുതലാണിത്.

52 രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കായി 32,000 സർവീസുകളാണ് നടത്തിയത്. ഗ്രീസിലെ കോർഫുവും സർദീനിയയിലെ ഓൽ ബിയയുമാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട റൂട്ടുകൾ.

പ്രശസ്ത ഒഴിവുകാല വിശ്രമകേന്ദ്രങ്ങളായ ഇവിടങ്ങളിലേക്ക് വേനൽ കാലത്ത് മാത്രമാണ് സർവീസ് നടത്തുന്നത്.

വാണിജ്യം, വിനോദ സഞ്ചാരം എന്നിവ ലക്ഷ്യമിട്ട് ശരിയായ സമയത്ത് സർവീസുകൾ ലഭ്യമാക്കുകയും സർവീസില്ലാതിരുന്ന പുതിയ കേന്ദ്രങ്ങൾക്ക് പരിഗണന നൽകുകയും വഴിയാണ് ചുരുങ്ങിയ കാലയളവിൽ 40 ലക്ഷം യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞതെന്ന് ഫ്ലൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് പറഞ്ഞു.

വേനൽ കാല സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും വർധനവാണനുഭവപ്പെടുന്നത്. ഈ വർഷം ട്രാബ് സോണിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനവും ബോഡ്രമിലേക്ക് 40 ശതമാനവും വളർച്ചയുണ്ടായി.

ഓർഡർ നൽകപ്പെട്ട വിമാനങ്ങൾ സമയത്ത് ലഭിച്ചിരുന്നെങ്കിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇതിലും വർധനവുണ്ടായേനെ.

X
Top