
മുംബൈ: 2025 ഓഗസ്റ്റ് ഇന്ത്യയുടെ പ്രാഥമിക വിപണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നായി. മെയിന്‍ബോര്‍ഡിലും എസ്എംഇ പ്ലാറ്റ്ഫോമുകളിലും 40 പ്രാരംഭ പബ്ലിക് ഓഫറുകളാണ് (ഐപിഒ) നടന്നത്.
വിക്രം സോളാറിനെ പോലുള്ള കമ്പനികള്‍ ഇഷ്യുവിലയ്ക്ക് അടുത്തായി ലിസ്റ്റ് ചെയ്തപ്പോള്‍ ആദിത്യ ഇന്‍ഫോടെക്കും ഹൈവേ ഇന്‍ഫ്രാസ്ട്രക്ചറിനേയും പോലുള്ള കമ്പനികളുടെ ലിസ്റ്റിംഗ് 70 ശതമാനം പ്രീമിയത്തിലായിരുന്നു.
ലക്ഷ്മി ഇന്ത്യ ഫിനാന്‍സിനെപ്പോലുള്ളവ ഡിസ്‌ക്കൗണ്ട് നിരക്കില്‍ വിപണിയിലെത്തുന്നതിനും ഓഗസ്റ്റ് സാക്ഷിയായി. എന്‍എസ്ഡിഎല്ലും ബ്ലൂസ്‌റ്റോണും സ്ഥിരത പുലര്‍ത്തി.
അരിഹന്ത് കാപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ അര്‍പ്പിത് ജെയ്ന്‍ പറയുന്നതനുസരിച്ച് ഐപിഒ ട്രെന്റ് വരും മാസങ്ങളിലും തുടരും. അതില്‍ നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ടാറ്റ കാപിറ്റല്‍, സെപ്‌റ്റോ, ഫോണ്‍പേ എന്നീ കമ്പനികളുടെ ഓഫറുകളാണ്.