
ന്യൂഡൽഹി: രാജ്യത്തെ വാഹന വ്യാപാരത്തിൽ കഴിഞ്ഞ വർഷം റെക്കോർഡ് നേട്ടം. 2025ൽ മൊത്തം 45.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. 6%ന് അടുത്ത് വർധന. ജിഎ സ്ടിയിലെ ഇളവാണ് വർഷ ത്തിന്റെ രണ്ടാം പകുതിയിൽ വിൽപനയ്ക്ക് കുതിപ്പേകിയത്. 2024ലെ 43.05 വാഹനങ്ങളെന്ന് റെക്കോർഡാണ് വഴിമാറിയത്.
വിപണിയിൽ ഒന്നാമത് മാരുതി സസുക്കി തന്നെ. മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും രണ്ടും മൂന്നും സ്ഥാനത്തെത്തിയ പ്പോൾ ദീർഘകാലം രണ്ടാം സ്ഥാനത്തു തുടർന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയ്ക്ക് നാലാം സ്ഥാനം മാത്രം.
മാരുതി 18.44 ലക്ഷം വാഹന ങ്ങളാണ് വിറ്റത്. മുൻവർഷം ഇത് 17.90 ലക്ഷം ആയിരുന്നു. മഹീന്ദ്ര മൊത്തം 25% വർധന നേടിയതായി കമ്പനി അറിയിച്ചു.
കാറുകൾക്കു പുറമേ ട്രാക്ടർ വിൽപനയിലും വൻ നേട്ടം കൊയ്യാനായി. 5,87,218 വാഹനങ്ങൾ വിറ്റതിൽ 81,125 എണ്ണം ഇലക്ട്രിക് വാഹനങ്ങ ളായിരുന്നു എന്ന് ടാറ്റ മോട്ടോ ഴ്സ് അറിയിച്ചു. വിൽപനയിൽ 6% വർധന കൈവരിച്ചതായി ഹ്യുണ്ടായ് മോട്ടർ ഇന്ത്യ അറിയിച്ചു.
ടൊയോട്ട കിർലോസ്കർ മോട്ടർ 3,88,801 വാഹനങ്ങൾ വിറ്റു; വർധന 19%. മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വാഹനങ്ങ ളാണ് സ്കോഡ ഇന്ത്യ വിറ്റത് (72,665). ജെഎസ്ഡബ്ല്യു എം ജി മോട്ടർ വിറ്റത് 70,554 (19%).






