ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വാരീ-എനെല്‍ ഗ്രീന്‍ പവര്‍ കരാര്‍ അനിശ്ചിതത്വത്തില്‍

മുംബൈ:  അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, വാരീ എനര്‍ജീസും എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയും തമ്മിലുള്ള 3,500 കോടി രൂപയുടെ ഏറ്റെടുക്കല്‍ കരാര്‍ അനിശ്ചിതത്വത്തിലായി. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാതാക്കളായ വാരീ എനര്‍ജീസ് എനെല്‍ ഗ്രീന്‍ പവര്‍ ഇന്ത്യയുടെ 100% ഓഹരിയും കടവും ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. 3,500 കോടി രൂപയുടേതായിരുന്നു കരാര്‍.

ഇരുകമ്പനികളും ഇപ്പോള്‍ കരാറില്‍ നിന്നും പിന്തിരിയുകയാണ്. വ്യവസ്ഥകള്‍ പാലിക്കാത്തത് അസ്വാരസ്യങ്ങളിലേയ്ക്ക് നയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റോം ആസ്ഥാനമായ എനെല്‍, സ്ഥാപിത ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ പുനരുപയോഗ ഊര്‍ജ്ജ ഓപ്പറേറ്ററാണ്. കടം കുറയ്ക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് അവര്‍ ഇന്ത്യന്‍ ബിസിനസ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി എച്ച്എസ്ബിസിയെ  ഉപദേഷ്ടാവായി നിയമിച്ചു.

നിലവില്‍ 640 മെഗാവാട്ട് സോളാര്‍, വിന്‍ഡ് പദ്ധതികളും 2.5 ഗിഗാവാട്ടിന്റെ വികസന പൈപ്പ് ലൈനുമാണ് എനെല്‍ ഗ്രീന്‍ ഇന്ത്യയ്ക്കുള്ളത്. വാരീ എനര്‍ജീസ്  13.3 ഗിഗാവാട്ട് ശേഷിയുള്ള സോളാര്‍ മൊഡ്യൂള്‍ കൈവശം വയ്ക്കുന്നു. വിന്‍ഡ് പദ്ധതികള്‍ ചേര്‍ക്കുകയും ഊര്‍ജ്ജ ഉല്‍പ്പാദകനെന്ന നിലയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയുമായിരുന്നു ഏറ്റെടുക്കലിലൂടെ കമ്പനി ലക്ഷ്യമിട്ടത്.

നോര്‍വേയുടെ സ്റ്റാറ്റ്ക്രാഫ്റ്റ്, ഫിന്‍ലാന്‍ഡിന്റെ ഫോര്‍ട്ടം, സ്‌പെയിനിന്റെ സെലെസ്ട്ര എന്നിവയെല്ലാം അവരുടെ ഇന്ത്യന്‍ പുനരുപയോഗ ആസ്തികള്‍ വില്‍ക്കുന്ന പ്രക്രിയയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ മേഖല 2024 ല്‍ മാത്രം 4 ബില്യണ്‍ ഡോളറിലധികം വിദേശ നേരിട്ടുള്ള നിക്ഷേപം ആകര്‍ഷിച്ചു. രാജ്യത്തിന്റെ സ്ഥാപിത പുനരുപയോഗ ഊര്‍ജ്ജ ശേഷി ഇപ്പോള്‍ 220 ജിഗാവാട്ടാണ്, ഇത് മൊത്തം ഊര്‍ജ്ജ മിശ്രിതത്തിന്റെ 45% വരും.

X
Top