
ന്യൂഡല്‍ഹി: മലീനികരണത്തില്‍ ഇന്ത്യ ലോകത്തില്‍ എട്ടാം സ്ഥാനത്ത്. മാത്രമല്ല 39 ഇന്ത്യന്‍ നഗരങ്ങള്‍ വന്‍തോതില്‍ മലിനീകരിക്കപ്പെട്ട ഇടങ്ങളില്‍ പെടുന്നു. സ്വിസ് എയര്‍ പ്യൂരിഫയറുകള്‍ നിര്‍മ്മാതാക്കളുടെ വാര്‍ഷിക സര്‍വേ പ്രകാരം ലഹോറാണ് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട നഗരം.
ചൈനയിലെ ഹോട്ടാന്‍ രണ്ടാമതെത്തിയപ്പോള്‍ രാജസ്ഥാനിലെ ഭിവാദിയും ഡല്‍ഹിയും യഥാക്രമം മൂന്നും നാലുമായി. ഭിവാഡിയിലെ മലിനീകരണ തോത് 92.7 ആണ്.
92.6 മായി ഡല്‍ഹി തൊട്ടുപിന്നില്‍. ദര്‍ഭംഗ, അസോപൂര്‍, പട്ന, ഗാസിയാബാദ്, ധരുഹേര, ചപ്ര, മുസാഫര്‍നഗര്‍, ഗ്രേറ്റര്‍ നോയിഡ, ബഹദൂര്‍ഗഡ്, ഫരീദാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങള്‍ 50 എണ്ണപട്ടികയില്‍ ഇടം പിടിച്ചു. ജനസംഖ്യയുടെ 60 ശതമാനവും ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശിത അളവിനേക്കാള്‍ ഏഴ് മടങ്ങ് പിഎം 2.5 കണ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഇടമാണ് തെക്കേ ഏഷ്യ. ഇവിടെ ഏറ്റവും കൂടുല്‍ വായുമലിനീകരണം പാക്കിസ്ഥാനിലും പിന്നെ ഇന്ത്യയിലുമാണ്.
ആഗോളതലത്തില്‍ 10 പേരില്‍ ഒരാള്‍ അന്തരീക്ഷ മലിനീകരണ പ്രദേശത്താണെന്നും സര്‍വേ കണ്ടെത്തുന്നു. 131 രാജ്യങ്ങളിലെ 7,300 ലധികം സ്ഥലങ്ങളില്‍ 30,000-ലധികം എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ സ്ഥാപിച്ചാണ് സൂചിക തയ്യാറാക്കിയത്.






