ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർ

കൊച്ചി: ആഗസ്റ്റ് മെട്രോയെ സംബന്ധിച്ച്‌ ഭാഗ്യ മാസമായിരുന്നു. റെക്കോഡ് യാത്രക്കാരെ സമ്മാനിച്ചാണ് ആഗസ്റ്റ് കടന്നുപോയത്. 34.10 ലക്ഷം പേരാണ് കഴിഞ്ഞ മാസം മെട്രോയില്‍ യാത്ര ചെയ്തത്. ജൂണില്‍ മെട്രോയിലെ യാത്രക്കാർ 28.94 ലക്ഷമായിരുന്നു. ജൂലായിലിത് 32.14 ലക്ഷമായി.

മെട്രോ സർവീസ് തുടങ്ങിയ വർഷം മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വർധനയുണ്ടായിട്ടുണ്ട്. നിലവില്‍ ദിവസം ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്.

മെട്രോ സ്റ്റേഷനുകളില്‍നിന്ന് ഫീഡർ സർവീസുകള്‍ തുടങ്ങിയത് യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുടർയാത്രയ്ക്ക് ഇലക്‌ട്രിക് ബസ് സർവീസ് ഉള്‍പ്പെടെ മെട്രോ സ്റ്റേഷനുകളില്‍ ലഭ്യമാണ്.

ഈ വർഷം ഇതുവരെ ഇങ്ങനെ
ജനുവരി-31.59 ലക്ഷം
ഫെബ്രുവരി-26.22 ലക്ഷം
മാർച്ച്‌-25.69 ലക്ഷം
ഏപ്രില്‍-28.05 ലക്ഷം
മേയ്-31.58 ലക്ഷം

മുൻ വർഷങ്ങളിലെ യാത്രക്കാരുടെ കണക്കുകള്‍ ഇങ്ങനെ
2017-18 – 1 കോടി
2018-19 – 1.26 കോടി
2019-20 – 1.81 കോടി
2020-21 – 38.21 ലക്ഷം
2021-22 – 97.12 ലക്ഷം
2022-23 – 2.49 കോടി
2023-24 – 3.23 കോടി
2024-25 – 3.56 കോടി

X
Top