
മുംബൈ: 2023 ല്‍ ലിസ്റ്റ് ചെയ്ത ചെറുകിട ഓഹരികള്‍ വെല്ലുവിളികള്‍ക്കിയിലും അസാധാരണ വളര്‍ച്ച കൈവരിച്ചു. പല ഓഹരികളും മൂല്യം ഇരട്ടിയിലധികമാണ് വര്‍ദ്ധിപ്പിച്ചത്. 49 ഓഫറിംഗിലൂടെ എസ്എംഇ കമ്പനികള്‍ സമാഹരിച്ചത് 930 കോടി രൂപയാണ്.
ഇതില്‍ 33 കമ്പനികളും ഇഷ്യു വിലയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഉദാഹരണത്തിന്, 2023 മാര്‍ച്ചില്‍ 22.55 കോടി രൂപയുടെ ഐപിഒ നടത്തിയ മാക്‌ഫോസ് ലിമിറ്റഡ് ഓഹരി ഇഷ്യു വിലയായ 102 രൂപയില്‍ നിന്ന് 210 ശതമാനം നേട്ടമുണ്ടാക്കി. 8.86 കോടി രൂപ സമാഹരിച്ച ക്വിക് ടച്ച് ടെക്‌നോളജീസ് ലിമിറ്റഡ് ഓഹരി നേട്ടം 175 ശതമാനത്തിലധികമാണ്.
2023 ഏപ്രിലില്‍ 61 രൂപയിലായിരുന്നു ക്വിക് ടച്ചിന്റെ ലിസ്റ്റിംഗ്. ലീഡ് റീക്ലെയിം ആന്‍ഡ് റബ്ബര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്, എക്ഷികോണ്‍ ഇവന്റ്‌സ് മീഡിയ സൊല്യൂഷന്‍സ് ലിമിറ്റഡ്, എംസിോണ്‍ രസായന്‍ ഇന്ത്യ ലിമിറ്റഡ്, ക്വാളിറ്റി ഫോയില്‍സ് ഇന്ത്യ ലിമിറ്റഡ്, ഇന്‍ഫിനിയം ഫാര്‍മാഖെം ലിമിറ്റഡ്, ഇന്നോകൈസ് ഇന്ത്യ ലിമിറ്റഡ്, ശ്രീവാസവി അഡെസിവ് ടേപ്പ്‌സ് ലിമിറ്റഡ് എന്നിവ് 100 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയതില്‍ പെടുന്നു.
സിസ്റ്റാങ്കോ ടെക്‌നോളജീസ് ലിമിറ്റഡ്, ഷെറ എനര്‍ജി ലിമിറ്റഡ്, ഡി നീര്‍സ് ടൂള്‍സ് ലിമിറ്റഡ്, സാന്‍കോഡ് ടെക്‌നോളജീസ് ലിമിറ്റഡ്, റെറ്റിന പെയിന്റ്‌സ് ലിമിറ്റഡ്, ഡുകോള്‍ ഓര്‍ഗാനിക്‌സ് & കളേഴ്‌സ് ലിമിറ്റഡ്, പാറ്റ്‌ടെക് ഫിറ്റ്വെല്‍ ട്യൂബ് കോംപോണന്റ്‌സ് ലിമിറ്റഡ് എന്നിവ 40 മുതല്‍ 95 ശതമാനം വരെ വര്‍ദ്ധിച്ചു.
പാട്രോണ്‍ എക്‌സിം ലിമിറ്റഡ്, അമാനയ വെഞ്ച്വേഴ്‌സ് ഓഹരികള്‍ ഇടിവ് നേരിട്ടവയില്‍ പെടുന്നു. യഥാക്രമം 66 ശതമാനവും 41 ശതമാനവും താഴ്ച ഈ ഓഹരികള്‍ നേരിട്ടപ്പോള്‍ എജി യൂണിവേഴ്‌സല്‍ ലിമിറ്റഡ്, വിയാസ് ടയേഴ്‌സ് ലിമിറ്റഡ്, അഗര്‍വാള്‍ ഫ്‌ലോട്ട് ഗ്ലാസ് ഇന്ത്യ ലിമിറ്റഡ്, അരിസ്റ്റോ ബയോ-ടെക് & ലൈഫ് സയന്‍സ് ലിമിറ്റഡ്, ഇന്‍ഡോംഗ് ടീ കമ്പനി ലിമിറ്റഡ് തുടങ്ങിയവയുടെ താഴ്ച 10 മുതല്‍ 18 ശതമാനം വരെയാണ്.
2022 ല്‍ 109 ചെറുകിട ഇടത്തരം സംരഭങ്ങളാണ് പ്രാഥമിക വിപണിയിലെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1875 കോടി രൂപ ഇവര്‍ സമാഹരിച്ചു. 2021 ല്‍ ലിസ്റ്റ് ചെയ്ത 59 സ്ഥാപനങ്ങളുടെ ശേഖരം 746 കോടി രൂപയായിരുന്നു.
2023 ല്‍ ഇതുവരെ 5 മെയ്ന്‍ബോര്‍ഡ് ഐപിഒകളാണ് നടന്നത്. ഡിവ്ജി ടോര്‍ക്ക് ട്രാന്‍സ്ഫര്‍, ഗ്ലോബല്‍ സര്‍ഫെയ്‌സ്,ആവലോണ്‍, മാന്‍കൈന്‍ഡ് ഫാര്‍മ,നെക്‌സസ് സെലക്ട് എന്നിവ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. സമാഹരിച്ചത് 5824 കോടി രൂപ .
എസ്എംഇ ഐപിഒകള്‍ വലിയ തോതില്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടതായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ട സാധ്യതയുണ്ടായിട്ടും നിക്ഷേപകര്‍ ആവേശപൂര്‍വം ഐപിഒകളില്‍ പങ്കുകൊണ്ടു.ഇതില്‍ എച്ച്എന്‍എകള്‍ (ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍) ഗണ്യമായ സ്ഥാനം വഹിക്കുന്നു.






