എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കേരളത്തിലൂടെ 300 സ്‌പെഷ്യല്‍ ട്രെയിനുകള്‍ വരുന്നു

കോട്ടയം: കേരളത്തിലേക്ക് 300 പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ദക്ഷിണറെയില്‍വേ.

ശബരിമല സീസണോട് അനുബന്ധിച്ചാണ് റെയില്‍വേയുടെ പ്രത്യേക ക്രമീകരണം. ചെങ്ങന്നൂരില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും കോട്ടയം, പുനലൂര്‍ വഴി സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശബരിമല സീസണ്‍ കേരളത്തിലോടുന്ന ട്രെയിനുകളില്‍ തിരക്കേറിയ സമയമാണ്.

തീര്‍ത്ഥാടകര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കൂടുതല്‍ സുരക്ഷിത യാത്രയൊരുക്കാന്‍ പുതിയ സര്‍വീസുകള്‍ സഹായിക്കും.

X
Top