നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

അടുത്തയാഴ്ച എക്‌സ് ബോണസാകുന്ന 3 ഓഹരികള്‍

കൊച്ചി: ബോണസ് ഓഹരി നേടാന്‍ ഒരു നിക്ഷേപകനുള്ള യോഗ്യത അവസാനിക്കുമ്പോഴാണ് ഓഹരി എക്‌സ് ബോണസാകുന്നത്. ഓഹരിയുടമകള്‍ക്ക് തങ്ങളുടെ ആദായം വീതിച്ചുനല്‍കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന കോര്‍പറേറ്റ് നടപടിയാണ് ബോണസ് ഓഹരികള്‍. സൗജന്യമായി കമ്പനി ഓഹരികള്‍ നല്‍കുന്ന സമ്പ്രദായമാണ് ഇത്. ഇതോടെ സര്‍ക്കുലേഷനിലുള്ള ഓഹരികളുടെ എണ്ണം അധികമാകും.

എക്‌സ്‌ബോണസ് വിലയില്‍ ഓഹരി വാങ്ങുന്നയാള്‍ക്ക് ബോണസ് ഓഹരിയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.അടുത്തയാഴ്ച എക്‌സ്‌ബോണസാകുന്ന ഓഹരികളാണ് ചുവടെ.

1] യു എച്ച് സവേരി: ബോണസ് ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി ഒക്‌ടോബര്‍ 19, ഡയറക്ടര്‍ ബോര്‍ഡ് നിശ്ചയിച്ചു. സ്‌റ്റോക്ക് 2022 ഒക്ടോബര്‍ 19ന് തന്നെ എക്‌സ്‌ബോണസ് ട്രേഡ് ചെയ്യും. ഇതിനര്‍ത്ഥം ടെക് സ്‌റ്റോക്ക് അതിന്റെ റെക്കോര്‍ഡ് തീയതിയില്‍ എക്‌സ്‌ബോണസ് ട്രേഡ് ചെയ്യുമെന്നാണ്. ക 2:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2] റീജന്‍സി ഫിന്‍കോര്‍പ്പ്: ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഈ മൈക്രോക്യാപ് സ്‌റ്റോക്ക് ഒക്ടോബര്‍ 21ന് എക്‌സ്‌ബോണസ് ട്രേഡ് ചെയ്യും. കമ്പനി ബോര്‍ഡ് ഇതിനകം 1:1 എന്ന അനുപാതത്തിലാണ് ബോണസ് ഷെയറുകള്‍ വിതരണം ചെയ്യുന്നത്.

3] ആറ്റം വാല്‍വ്‌സ്: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി ഒക്ടോബര്‍ 12 ല്‍ നിന്നും 24 ആക്കി മാറ്റിയിരിക്കയാണ് ആറ്റം വാല്‍വ്‌സ്. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിയ്ക്കും മറ്റൊരു ഓഹരി ബോണസായി ലഭ്യമാക്കും.

മേല്‍പറഞ്ഞ ഓഹരികളില്‍ യു എച്ച് സവേരിയും ആറ്റം വാല്‍വ്‌സും മള്‍ട്ടിബാഗര്‍ ഓഹരികളാണ്. ഇരുഓഹരികളും വെള്ളിയാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു.

X
Top