ഇന്ത്യയുടെ വാഹന കയറ്റുമതിയില്‍ 22 ശതമാനത്തിന്റെ വര്‍ധന15,851 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയ്മുകള്‍ കണ്ടെത്തി ജിഎസ്ടി ഉദ്യോഗസ്ഥര്‍ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

മൂന്ന് കമ്പനി ഓഹരികള്‍ അടുത്തയാഴ്ച വിപണിയിലെത്തും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി അടുത്തയാഴ്ച മൂന്ന് ലിസ്റ്റിംഗുകള്‍ക്ക് സാക്ഷ്യം വഹിക്കും. മെയ്ന്‍ബോര്‍ഡ് സെഗ്മെന്റിലെ ആന്‍തം ബയോസയന്‍സ് ജൂലൈ 21 നും എസ്എംഇ സെഗ്മെന്റിലെ സ്പണ്‍വെബ്‌നോണ്‍വൂവന്‍, മോണിക്ക ആല്‍കോവെബ് എന്നിവ യഥാക്രമം ജൂലൈ 21,ജൂലൈ23 തീയതികളിലുമാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നത്.

ആന്‍തം ബയോസയന്‍സ് 20-25 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് നിഗമനം. 570 രൂപയായിരുന്നു ഇഷ്യുവില. കമ്പനി ഐപിഒ മികച്ച തോതില്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

63.86 മടങ്ങ് അധികമാണ് ഓഫറിന് ലഭ്യമായ സബ്‌സ്‌ക്രിപ്ഷന്‍.സ്പണ്‍വെബിന്റെയും മോണിക്ക അല്‍ക്കോബെവിന്റെയും ഓഫറുകള്‍ യഥാക്രമം 3.78 മടങ്ങും 233.35 മടങ്ങും അധികം സബ്‌സ്‌ക്രിപ്്ഷനാണ് നേടിയത്.

X
Top