ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രം

ന്യൂഡൽഹി: എയർപോർട്സ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ കോഴിക്കോട് ഉൾപ്പെടെയുള്ള 25 വിമാനത്താവളങ്ങൾ 2025-നകം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനുനൽകുമെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി ഡോ. വി.കെ. സിങ് ലോക്‌സഭയിൽ അറിയിച്ചു.

വിമാനത്താവളങ്ങളെ കാര്യക്ഷമമാക്കാനും മെച്ചപ്പെട്ട പരിപാലനത്തിനും നിക്ഷേപസൗഹൃദപരമായും ഉപയോഗിക്കുന്നതിനാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ടി.എൻ. പ്രതാപൻ, കെ. സുധാകരൻ, അടൂർ പ്രകാശ്, കെ. മുരളീധരൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംയുക്തമായി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, ട്രിച്ചി, ഇന്ദോർ, റായ്‍പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്‌ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ബള്ളി (ഹുബ്ലി), ഇംഫാൽ, അഗർത്തല, ഉദയ്‌പുർ, ദെഹ്റാദൂൺ, രാജമുന്ദ്രി തുടങ്ങിയവയാണ് പാട്ടത്തിന് കൈമാറുന്നവ.

X
Top