ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മല്യ മുതല്‍ നീരവ് മോദി വരെയുള്ളവരുടെ 22,280 കോടി തിരിച്ചുപിടിച്ചു: നിര്‍മലാ സീതാരാമന്‍

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദവ്യവസായി വിജയ് മല്യയുടെ 14000 കോടി ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇതുവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 22,280 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും വിവിധ ബാങ്കുകളിലേക്ക് 14000 കോടി തിരിച്ചെത്തിയെന്നും ധനമന്ത്രി പറഞ്ഞു. നീരവ് മോദിയുടെ 1053 കോടി തിരിച്ചെത്തിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ ബാങ്കുകളില്‍ നിന്നുള്ള 7000 കോടിരൂപ വായ്പയും പലിശയുമടക്കം 9000 കോടിരൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസിലാണ് വിജയ് മല്യ രാജ്യവിട്ടത്.ലോകസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 13,000 കോടി വെട്ടിച്ച്‌ രാജ്യംവിട്ട മറ്റൊരു വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ സ്വത്തുക്കള്‍ വില്‍ക്കാൻ ഇഡിയും ബാങ്കുകളും ചേർന്ന് മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചോസ്കിയുടെ ഉള്‍പ്പെടെ ഇ.ഡി കണ്ടുകെട്ടിയ 2,566 കോടിയുടെ സ്വത്ത് വകകള്‍ മൂല്യനിർണയം നടത്തി ലേലം ചെയ്ത് വില്‍ക്കാനും അത് ബന്ധപ്പെട്ട ബാങ്കുകളിലേക്ക് മാറ്റാനും കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

X
Top