കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

22,000 കുട്ടികൾക്ക് പഠനോപകരണങ്ങളുമായി മുത്തൂറ്റ് മിനി

  • ആയിരത്തിലധികം കർഷകർക്കും സഹായം

കൊച്ചി • സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 22,000 വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് നോട്ട്ബുക്കുകൾ, കുടകൾ, ബാഗുകൾ തുടങ്ങിയവ വിതരണം ചെയ്തു. ശാരീരിക ബുദ്ധിമുട്ടുള്ള നിയമ വിദ്യാർഥിക്കു വീൽചെയറും നൽകി. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരത്തോളം കർഷകർക്ക് വളം, പാൽ കണ്ടെയ്നറുകൾ എന്നിവയും സ്വയംതൊഴിൽ ചെയ്യുന്നതിനായി ആയിരത്തിലേറെ പേർക്കു തയ്യൽ മെഷീനുകളും സൈക്കിളുകളും നൽകി.
ദക്ഷിണേന്ത്യക്ക് പുറമെ ദില്ലി, മുംബൈ എന്നീ മേഖലകളിലുമടക്കം ഒരു കോടി രൂപയുടെ സഹായമാണ് എത്തിച്ചത്.
ഭിന്നശേഷി കുട്ടികൾക്കായി സ്നേഹാലയ സിൽവർ 25 ന്യൂ ടീകാപ് പദ്ധതി നടപ്പാക്കിയതും കൊച്ചി കോർപറേഷനിലെ ശു ചീകരണ ജീവനക്കാർക്കായി 1000 റെയിൻ കോട്ടുകൾ വിതരണം ചെയ്തതുമടക്കം വിപുലമായ സിഎസ്ആർ പ്രവർത്തനങ്ങളാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് നിർവഹിച്ചിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

X
Top