ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

2023 നെ എതിരേല്‍ക്കുന്നത് ശുഭസൂചനകള്‍

കൊച്ചി:2022 കടന്നുപോകുമ്പോള്‍ എടുത്തുപറയേണ്ടത് ഇന്ത്യന്‍ വിപണികളുടെ ‘ഔട്ട്‌പെര്‍ഫോര്‍മന്‍സാ’ണ്, ജിയോജിത് ഫിനാന്‍ഷ്യല്‍സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. ആഗോള വിപണികള്‍ 10-20 ശതമാനം തിരിച്ചടി നേരിട്ടപ്പോള്‍ നിഫ്റ്റി 4.8 ശതമാനം ഉയര്‍ന്നു. എസ്ആന്റ്പി500 ന്റെ പ്രതിവര്‍ഷ തകര്‍ച്ച 20 ശതമാനമായിരുന്നു.

രണ്ട് ഘടകങ്ങളാണ് പ്രധാനമായും ഇന്ത്യന്‍ വിപണിയ്ക്ക് തുണയാകുന്നത്. മികച്ച സാമ്പത്തിക വളര്‍ച്ച, ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ.എഫ്‌ഐഐ (വിദേശ സ്ഥാപന നിക്ഷേപകര്‍) വില്‍പന രൂക്ഷമായപ്പോള്‍ ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍)കള്‍ മികച്ച വാങ്ങല്‍ നടത്തി.

പുതുവര്‍ഷത്തിലും ഇത് ആവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.ഡോളര്‍ സൂചിക 104-ന് താഴെ എത്തിയതാണ്‌ മറ്റൊരു സാധ്യത. ഇതോടെ കൂടുതല്‍ വാങ്ങാന്‍ എഫ്‌ഐഐകള്‍ നിര്‍ബന്ധിതരാകും.

ജനുവരി 12 മുതലാണ് മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവരുന്നത്. ക്യാപിറ്റല്‍ ഗുഡ്സ്, ഫിനാന്‍ഷ്യല്‍, കണ്‍സ്ട്രക്ഷന്‍ എന്നിവ നല്ല ഫലങ്ങള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

X
Top