
കൊച്ചി: എറോക്‌സ് 155 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി എഡിഷന്റെ വില 1,41,300 രൂപയായിരിക്കുമെന്ന് യമഹ മോട്ടോര്‍ പ്രഖ്യാപിച്ചു. ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വിലയാണിത്. 155 സിസി ബ്ലൂകോര്‍ എഞ്ചിന്റെ പുതുതലമുറാ ശേഷിയുമായാണ് എറോക്‌സ് 155 സിസി എത്തുന്നത്. സിവിടി ട്രാന്‍സ്മിഷന്‍, ലിക്വിഡ് കൂള്‍ഡ് 4 സ്‌ട്രോക്, നാലു വാല്‍വ് മോട്ടോര്‍, സിംഗിള്‍ ചാനല്‍ എബിഎസ്, 14 ഇഞ്ച് വീലുകള്‍, ബ്ലൂടൂത്ത് സൗകര്യമുള്ള വൈ കണക്ട് ആപ് തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. മോട്ടോ ജിപി ആരാധകരുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ഭാവിയില്‍ അതനനുസരിച്ചുള്ള എഡിഷനുകളും യമഹ പുറത്തിറക്കും.






