എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് കെഎൻ ബാലഗോപാൽആഗോള കടൽപായൽ ഉച്ചകോടിക്ക് ഇന്ന് തുടക്കംരണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്; ശമ്പള, പെൻഷൻ പരിഷ്കരണത്തിന് സാധ്യതസംസ്ഥാന ബജറ്റ് ഇന്ന്; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌

സംസ്ഥാനത്ത് 2,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി; ബജറ്റിൽ 25 കോടി വകയിരുത്തി

സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി. ബജറ്റിൽ 25 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റർ പ്ലാൻ.

ഇൻഫോർമേഷൻ ടെക്നോളജി മിഷന്റെ പ്രവർത്തനങ്ങൾക്ക് 117.18 കോടി. സ്റ്റേറ്റ് ഡേറ്റാ സെന്ററിന് 47 കോടിയും അനുവദിച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി. കളമശേരി കിൻഫ്ര പാർക്കിൽ ടെക്നോളജി പാർക്ക് സ്ഥാപിക്കാൻ 20 കോടി. ടൂറിസം മേഖലയ്ക്ക് 351.42 കോടി വകയിരുത്തി. കെടിഡിസിക്ക് 12 കോടി രൂപ മാറ്റിവയ്ക്കും.

ടൂറിസം വിപണന മേഖലയ്ക്ക് 78.17 കോടി രൂപ മാറ്റിവയ്ക്കും. വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 കോടി രൂപ. പരമ്പരാഗത ഉത്സവങ്ങള്‍ പ്രോത്സാഹിപ്പിക്കും.

ഉത്തരവാദിത്ത ടൂറിസത്തിന് 15 കോടി. മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് 14 കോടി. ചാംപ്യന്‍സ് ട്രോഫി വള്ളംകളിക്ക് 9.96 കോടി രൂപ. തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടി.

കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടി. ഒറ്റപ്പാലത്ത് ഗ്രഫീൻ ഉല്‍പാദന കേന്ദ്രം. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി.

കെടിഡിസിക്ക് 12 കോടിയും അനുവദിച്ചു.

X
Top