ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ച് ടാറ്റ1mg

മുംബൈ: യൂണികോൺ ക്ലബ്ബിലേക്കുള്ള പ്രവേശനം നേടി ടാറ്റ1mg. ടാറ്റ ഡിജിറ്റലിന്റെ നേതൃത്വത്തിലുള്ള ആന്തരിക റൗണ്ട് ഫണ്ടിംഗിന് ശേഷമാണ് ഓൺലൈൻ ഫാർമസിയായ 1mg യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ആന്തരിക റൗണ്ട് ഫണ്ടിംഗിന്റെ ഭാഗമായി കമ്പനി 41 മില്യൺ ഡോളർ സമാഹരിച്ചു. ഇതോടെ കമ്പനിയുടെ നിലവിലെ മൂല്യം 1.25 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ജൂണിൽ ഏകദേശം 450 മില്യൺ ഡോളറിന് ടാറ്റ ഡിജിറ്റൽ 1mgയെ സ്വന്തമാക്കിയിരുന്നു.

ഇതിന് പുറമെ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ധന സമാഹരണം നടത്താൻ കമ്പനി പദ്ധതിയിടുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം 1mg സ്ഥാപകനായ പ്രശാന്ത് ടണ്ടൻ ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ തയ്യാറായില്ല. 2022 സാമ്പത്തിക വർഷത്തിൽ ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 627 കോടി രൂപയായി വർധിച്ചിരുന്നു.

X
Top