പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

ഇന്ത്യന്‍ മാമ്പഴത്തിന്റെ കയറ്റുമതിയില്‍ 19 ശതമാനം വര്‍ധന

ന്യൂഡൽഹി: അതീവ രുചികരമായ ഇന്ത്യന്‍ മാമ്പഴത്തിന് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ ഏറുന്നുവെന്നാണ് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനമാണ് വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴം കയറ്റുമതി ചെയ്യപ്പെടുന്നത്.

2023 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ നാലു കോടി ഡോളര്‍ വിലവരുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

ഇന്ത്യന്‍ മാമ്പഴത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കൃഷി വകുപ്പ് അധികൃതരെ ഇന്ത്യയിലെ നാസിക്, ബംഗലുരു, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രീക്ലിയറന്‍സ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ കൃഷി വകുപ്പ് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

41 രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ആവശ്യക്കാര്‍. കൂട്ടത്തില്‍ അമേരിക്കയിലേക്കാണ് ഇറക്കുമതി കൂടുതല്‍.

2000 മെട്രിക് ടണ്‍ മാമ്പഴമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. ന്യൂസിലണ്ടാണ് രണ്ടാം സ്ഥാനത്ത്.

ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

X
Top