എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

നോട്ട് പിൻവലിക്കൽ കഴിഞ്ഞിട്ട് ഒരാഴ്ച്ച: എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍

2000 രൂപ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ഇതുവരെ എസ്ബിഐയില്‍ എത്തിയത് 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍.

ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപിക്കുകയും 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു.

നിയമപരമായി 2000 നോട്ടുകള്‍ ഇപ്പോഴും കൈമാറ്റം ചെയ്യാനാകുന്നതാണ്. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിരവധി അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മേയ് 23നാണ് ആര്‍ബിഐ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.

ഒരു തവണ 2000 രൂപയുടെ 20 നോട്ടുകളാണ് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കുക. ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഒരാള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാം.

ഒരാഴ്ചയ്ക്കിടെ 17,000 കോടിയുടെ നോട്ടുകളാണ് എസ്എബിഐയില്‍ മാത്രം എത്തിയത്. ഇത് വിപണിയുടെ 20 ശതമാനം മാത്രമാണെന്ന് എസ്ബിഐ ചെയര്‍മാന്‍ വ്യക്തമാക്കി. നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

ഏത് ബാങ്കുകളുടെ ശാഖകളില്‍ നിന്നും നോട്ട് മാറ്റിയെടുക്കാന്‍ കഴിയും. ആര്‍ബിഐയുടെ ഓഫീസുകളില്‍ നിന്നും ഇത്തരത്തില്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്.

X
Top