വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽ

കേരളാ ബജറ്റ് 2024: കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റില്‍ അനുവദിച്ചു.

വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയിലെ കേരല പദ്ധതിക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് മൂവായിരം കോടി അനുവദിക്കും. കാര്‍ഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാന്‍ രണ്ട് കോടി അനുവദിച്ചു.

പ്രവാസി മലയാളികളുമായി ചേര്‍ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന സബ്‌സിഡി നല്‍കും.

വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കും. വിഴിഞ്ഞത്തെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും.

X
Top