ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

എസ്ബിഐ ലൈഫിന് 1,600 കോടി അറ്റാദായം

രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2024 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവില്‍ 26,256 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി.

മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 26,000 കോടി രൂപയായിരുന്നു. റെഗുലര്‍ പ്രീമിയം 2023 ഡിസംബര്‍ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ചു. പരിരക്ഷ വിഭാഗത്തില്‍ 2024 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവില്‍ എസ്ബിഐ ലൈഫിന്‍റെ പുതിയ ബിസിനസ് പ്രീമിയം 2,792 കോടി രൂപയായി.

പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 519 കോടി രൂപയാണ്. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2023 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ച് 19,4857 കോടി രൂപയായി.2024 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ 1,600 കോടി രൂപയാണ് എസ്ബിഐ ലൈഫിന്‍റെ അറ്റാദായം.

ഈ കാലയളവില്‍ ക്ലയിം തീര്‍പ്പാക്കാനുള്ള കമ്പനിയുടെ സാമ്പത്തിക ഭദ്രതയും ശേഷിയും (സോള്‍വന്‍സി അനുപാതം) റെഗുലേറ്ററി ആവശ്യകതയായ 1.50 നേക്കാള്‍ ഉയര്‍ന്ന് 2.04 എന്ന നിലയില്‍ തുടരുകയാണ്.

എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആസ്തി 19 ശതമാനം വര്‍ധിച്ച് 4,41,678 കോടി രൂപയായി ഉയര്‍ന്നു. 60:40 ആണ് ഡെറ്റ്-ഇക്വിറ്റി അനുപാതം. 2023 ഡിസംബർ 31- കാലയളവിൽ ഇത് 3,71,410 കോടി രൂപയായിരുന്നു.

ഡെറ്റ് നിക്ഷേപത്തിന്‍റെ 94 ശതമാനത്തിലധികം എഎഎ, സോവറിന്‍ ഇന്‍സ്ട്രമെന്‍റുകളിലാണ്.

X
Top