
മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 16 മ്യൂച്വല്‍ ഫണ്ടുകള്‍ 30 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ഫണ്ടുകള്‍ മിറേ അസറ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ളവയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതല്‍ മിറേ അസറ്റ് ഹാംഗ് സെങ് ടെക് ഇടിഎഫ് എഫ്ഒഎഫും മിറേ അസറ്റ് എന്‍വൈഎസ്ഇ ഫാങ്+ഇടിഎഫ് എഫ്ഒഎഫും യഥാക്രമം 82.37%, 67.35% റിട്ടേണുകള്‍ നല്‍കി.
ഇന്‍വെസ്‌കോ ഇന്ത്യ – ഇന്‍വെസ്‌കോ ഗ്ലോബല്‍ കണ്‍സ്യൂമര്‍ ട്രെന്‍ഡ്‌സ് എഫ്ഒഎഫ് ഇതേ കാലയളവില്‍ 57.46% റിട്ടേണും മിറേ അസറ്റ് എസ് & പി 500 ടോപ്പ് 50 ഇടിഎഫ് എഫ്ഒഎഫ് 47.50% റിട്ടേണും എഡല്‍വീസ് ഗ്രാന്‍ ചൈന ഇക്വിറ്റി ഓഫ്-ഷോര്‍ ഫണ്ടും മിറേ അസറ്റ് ഗ്ലോബല്‍ എക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ടെക്‌നോളജി ഇടിഎഫ് എഫ്ഒഎഫും യഥാക്രമം 41.42% ഉം 39.25% ഉം റിട്ടേണും എഡല്‍വീസ് യുഎസ് ടെക്‌നോളജി ഇക്വിറ്റി എഫ്ഒഎഫ് 37.39% റിട്ടേണും ആക്‌സിസ് ഗ്രേറ്റര്‍ ചൈന ഇക്വിറ്റി എഫ്ഒഎഫ് 36.67 ശതമാനം റിട്ടേണും നിപ്പോണ്‍ ഇന്ത്യ തായ്വാന്‍ ഇക്വിറ്റി ഫണ്ടും കൊട്ടക് നാസ്ഡാക് 100 എഫ്ഒഎഫും യഥാക്രമം 36.63% ഉം 31.31% റിട്ടേണും വാഗ്ദാനം ചെയ്തു.
നാസ്ഡാക്ക് അധിഷ്ഠിതമായ മൂന്ന് ഫണ്ടുകള്‍ – നവി യുഎസ് നാസ്ഡാക്ക്100 എഫ്ഒഎഫ്, ഐസിഐസിഐ പ്രു നാസ്ഡാക്ക് 100 ഇന്‍ഡക്‌സ് ഫണ്ട്, മോട്ടിലാല്‍ ഓസ്വാള്‍ നാസ്ഡാക്ക് 100 എഫ്ഒഎഫ് – യഥാക്രമം 30.68%, 30.54%, 30.30% എന്നിങ്ങനെ നേട്ടം കൊയ്തപ്പോള്‍ മിറേ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് & ഓട്ടോണമസ് വെഹിക്കിള്‍സ് ഇക്വിറ്റി പാസീവ് എഫ്ഒഎഫ്, ഇന്‍വെസ്‌കോ ഇന്ത്യ – ഇന്‍വെസ്‌കോ ഇക്യുക്യുക്യു നാസ്ഡാക്ക്-100 ഇടിഎഫ് എഫ്ഒഎഫ് എന്നിവ യഥാക്രമം 30.28%, 30.24% റിട്ടേണും നാസ്ഡാക് അധിഷ്ഠിത ഫണ്ടുകളായ ആദിത്യ ബിര്‍ള എസ്എല്‍ നാസ്ഡാക് 100 എഫ്ഒഎഫ്, ആക്‌സിസ് നാസ്ഡാക് 100 എഫ്ഒഎഫ് എന്നിവ യഥാക്രമം 29.82%, 29.56% റിട്ടേണുകളും ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ടുകളായ എസ്ബിഐ ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ടും ഡബ്ല്യുഒസി ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ടും യഥാക്രമം 16.37%, 16.09% റിട്ടേണുകളും മോത്തിലാല്‍ ഓസ്വാള്‍ ലാര്‍ജ് ക്യാപ് ഫണ്ട് 13.93% റിട്ടേണും എസ്ബിഐ ഹെല്‍ത്ത്കെയര്‍ ഓപ്പ് ഫണ്ട് 11.70% റിട്ടേണും രാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് 10.12 ശതമാനം റിട്ടേണും നല്‍കി.