എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

അടുത്ത രണ്ട്‌ മാസത്തിനുള്ളില്‍ വിപണിയിലെത്തുക 15 ഐപിഒകള്‍

മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തിയ സാഹചര്യത്തില്‍ സെബിയില്‍ നിന്നും പബ്ലിക്‌ ഇഷ്യുവിന്‌ അനുമതി ലഭിച്ച കമ്പനികള്‍ അടുത്ത മാസങ്ങളില്‍ തുടര്‍ച്ചയായി ഐപിഒകളുമായി എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

അടുത്ത രണ്ട്‌ മാസങ്ങള്‍ക്കുള്ളില്‍ 15 കമ്പനികളുടെ ഐപിഒകള്‍ വിപണിയിലെത്തിയേക്കും. 1200 കോടി സമാഹരിക്കാനായി ഡോംസ്‌ ഇന്റസ്‌ട്രീസിന്റെ ഐപിഒ അടുത്തയാഴ്‌ച എത്തും. 350 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 850 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ (സമാഹരിക്കുന്നത്‌ 1500 കോടി രൂപ), ഇനോക്‌സ്‌ ഇന്ത്യ (1000 കോടി), മുത്തൂറ്റ്‌ മൈക്രോഫിന്‍ (1350 കോടി), അപീജയ്‌ സുരേന്ദ്ര പാര്‍ക്ക്‌ ഹോട്ടല്‍സ്‌ (1000 കോടി), ജന സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌, മെഡി അസിസ്റ്റ്‌ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ്‌ എന്നിവയാണ്‌ അടുത്ത മാസങ്ങളില്‍ ഐപിഒകളുമായി എത്താന്‍ ഒരുങ്ങുന്നത്‌.

സൂരജ്‌ എസ്റ്റേറ്റ്‌സ്‌ (400 കോടി), ഇന്നോവ കാബ്‌ടാബ്‌ (9000 കോടി), മുക്ക പ്രോട്ടീന്‍സ്‌ (200-300 കോടി), ആര്‍ബിഎസ്‌ ജ്വല്ലേഴ്‌സ്‌, (100-125 കോടി), അല്ലൈഡ്‌ ബ്ലെന്റേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലറീസ്‌, മോതിസണ്‍ ജ്വല്ലേഴ്‌സ്‌, ഹാപ്പി ഫോര്‍ജിംഗ്‌സ്‌, എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്‌സ്‌, ഇപാക്‌ ഡ്യൂറബ്‌ള്‍സ്‌ എന്നിവയാണ്‌ ഫെബ്രുവരിക്ക്‌ മുമ്പായി വിപണിയിലെത്തുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന മറ്റ്‌ ഐപിഒകള്‍.

ഡോംസ്‌ ഇന്റസ്‌ട്രീസിന്റെ ഐപിഒ ഡിസംബര്‍ 13ന്‌ ആരംഭിച്ച്‌ 15ന്‌ ക്ലോസ്‌ ചെയ്യും. പിന്നാലെ ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍, ഇനോക്‌സ്‌ ഇന്ത്യ, മുത്തൂറ്റ്‌ മൈക്രോഫിന്‍, അപീജയ്‌ സുരേന്ദ്ര പാര്‍ക്ക്‌ ഹോട്ടല്‍സ്‌, ജന സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌, മെഡി അസിസ്റ്റ്‌ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ്‌, സൂരജ്‌ എസ്റ്റേറ്റ്‌സ്‌, മോതിസണ്‍ ജ്വല്ലേഴ്‌സ്‌, ഇന്നോവ കാബ്‌ടാബ്‌, മുക്ക പ്രോട്ടീന്‍സ്‌, ഹാപ്പി ഫോര്‍ജിംഗ്‌സ്‌, ആര്‍ബിഎസ്‌ ജ്വല്ലേഴ്‌സ്‌ എന്നിവയുടെ ഐപിഒകള്‍ ഈ മാസം തന്നെ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

അല്ലൈഡ്‌ ബ്ലെന്റേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലറീസ്‌, എന്‍വിറോ ഇന്‍ഫ്രാ എന്‍ജിനീയേഴ്‌സ്‌, ഇപാക്‌ ഡ്യൂറബ്‌ള്‍സ്‌ എന്നിവയുടെ പബ്ലിക്‌ ഇഷ്യു ജനുവരിയില്‍ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

അടുത്ത രണ്ട്‌ ആഴ്‌ചകള്‍ക്കുള്ളില്‍ എത്തുന്ന ഐപിഒകള്‍ 10,000-12,000 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌.

X
Top