
മുംബൈ: അസ്ഥിരമായ വിപണി സാഹചര്യങ്ങള്‍ക്കിടയില്‍, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) 13 ഐപിഒ (പ്രാഥമിക പബ്ലിക് ഓഫറിംഗ്) ഈയാഴ്ച നടക്കും. ബിഎസ്ഇ ഡാറ്റ അനുസരിച്ച്, എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ഈവര്‍ഷം 34 ഐപിഒകള്‍ അരങ്ങേറി. 2021 ല്‍ മൊത്തം 27 ഐപിഒകളാണ് എസ്എംഇ പ്ലാറ്റ്‌ഫോമില്‍ നടന്നത്.
ഐസൊലേഷന്‍ എനര്‍ജി
ഐപിഒ സെപ്റ്റംബര്‍ 26 ന് ആരംഭിച്ചു. സെപ്റ്റംബര്‍ 29 വരെ സബ്‌സ്‌ക്രിപ്ഷന് ലഭ്യമാകും. ഐപിഒ വഴി 22.16 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സബ്‌സ്‌ക്രിപ്ഷനായി കമ്പനി 61,56,000 ഇക്വിറ്റി ഷെയറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓഹരിയൊന്നിന് 36 മുതല്‍ 38 രൂപ വരെയാണ് ഐപിഒയുടെ ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഫ്രഷ് ഇഷ്യു തുക വിനിയോഗിക്കുമെന്ന് കമ്പനി പറയുന്നു.
കോണ്‍കോര്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ്
കോണ്‍കോര്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ് ഐപിഒ സെപ്റ്റംബര്‍ 27ന് ആരംഭിച്ചു. സെപ്റ്റംബര്‍ 29 വരെ സബ്‌സ്‌ക്രിപ്ഷന് ലഭ്യമാകും. ഫ്രഷ് ഇഷ്യു വഴി ഏകദേശം 8.32 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 15,12,000 ഇക്വിറ്റി ഓഹരികള്‍ 53-55 പ്രൈസ് ബാന്‍ഡില്‍ വാഗ്ദാനം ചെയ്യുന്നു. എച്ച്ഇഎം സെക്യൂരിറ്റീസ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരായി (ബിആര്‍എല്‍എം) പ്രവര്‍ത്തിക്കുമ്പോള്‍ ആക്‌സിസ് ബാങ്കാണ് സ്‌പോണ്‍സര്‍ ബാങ്ക്.
കാര്‍ഗോട്രാന്‍സ് മാരിടൈം
കാര്‍ഗോട്രാന്‍സ് മാരിടൈമിന്റെ 4.59 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബര്‍ 26ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. ,000 ഓഹരികള്‍ 45 രൂപ ഇഷ്യൂ വിലയില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. ഹെം സെക്യൂരിറ്റീസ് ആണ് ലീഡ് മാനേജര്‍. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
സൈബര്‍ മീഡിയ റിസര്‍ച്ച് ആന്‍ഡ് സര്‍വീസസ്
മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ സൈബര്‍ മീഡിയ റിസര്‍ച്ച് ആന്‍ഡ് സര്‍വീസസ് സെപ്റ്റംബര്‍ 27ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. 12.66 കോടി രൂപയുടെ ഐപിഒയില്‍ 800 ഓഹരികളുടെ ലോട്ടിനായി അപേക്ഷിക്കാം. പ്രൈസ് ബാന്‍ഡ് 171180 രൂപ. ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
ഇന്‍ഡോംഗ് ടീ
ഇന്‍ഡോംഗ് ടീയുടെ 12.35 കോടി രൂപ ഇഷ്യു സെപ്റ്റംബര്‍ 27ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. 4,000 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഇഷ്യു വില 26 രൂപ. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
ലോയ്ഡ്‌സ് ലക്ഷ്വറീസ്
ലോയ്ഡ്‌സ് ലക്ഷ്വറീസ് 22.88 കോടി രൂപ ഇഷ്യു സെപ്റ്റംബര്‍ 28ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കും. 3,000 ഇക്വിറ്റി ഷെയറുകളുടെ ലോട്ടിനായി അപേക്ഷിച്ചു തുടങ്ങാം. ഇഷ്യു വില 40 രൂപ. ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
മാഗ് അഡ്വര്‍ടൈസിംഗ് & മാര്‍ക്കറ്റിംഗ് സര്‍വീസസ്
പരസ്യ ഏജന്‍സിയായ മാഗ് അഡ്വര്‍ടൈസിംഗ് & മാര്‍ക്കറ്റിംഗ് സര്‍വീസസിന്റെ 8.66 കോടി രൂപയുടെ ഇഷ്യു സെപ്തംബര്‍ 26ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. 60 രൂപ ഇഷ്യു വിലയില്‍ 2,000 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
ക്യുഎംഎസ് മെഡിക്കല്‍ അലൈഡ് സര്‍വീസസ്
54 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബര്‍ 27ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. 1,000 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഇഷ്യുവില 121 രൂപ. ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
റീടെക് ഇന്റര്‍നാഷണല്‍ കാര്‍ഗോ & കൊറിയര്‍
11.11 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബര്‍ 27ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. 1,200 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഇഷ്യുവില 105 രൂപ. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. കല്‍ക്കരി വിതരണക്കാരാണ് കമ്പനി.
സിലിക്കണ്‍ റെന്റല്‍ സൊല്യൂഷന്‍സ്
20.09 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബര്‍ 28ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കും 1,600 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഇഷ്യുവില 78 രൂപ. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
സ്റ്റീല്‍മാന്‍ ടെലികോം
24.72 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബര്‍ 26ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. 1,200 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഇഷ്യുവില 96 രൂപ. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
സ്വസ്തിക പൈപ്പ്
57.59 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബര്‍ 29ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കും. 1,200 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഇഷ്യുവില 97-100 രൂപ. ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
ട്രിഡെന്റ് ലൈഫ്‌ലൈന്‍
33.57 കോടി രൂപയുടെ ഇഷ്യു സെപ്റ്റംബര്‍ 26ന് സബ്‌സ്‌ക്രിപ്ഷനായി തുറന്നു. 1,200 ഇക്വിറ്റി ഷെയറുകളുടെ ലോട്ടുകള്‍ക്കായി അപേക്ഷിക്കാം. ഇഷ്യുവില 101 രൂപ. ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.






