പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങൾ; ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ പ്രഖ്യാപിച്ചു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ബജറ്റ് അവതരണം പുരോ​ഗമിക്കുന്നു. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയിൽ 2025 മാർച്ച് ആകുമ്പോൾ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും.

ഇതുവരെ 17,000 കോടി രൂപ നൽകി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.

അതേസസമയം കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 265 കോടി രൂപ നീക്കിവെച്ചു. 10.5 കോടി തൊഴിൽദിനങ്ങൾ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും.

430 കോടിരൂപയുടെ ഉപജീവന പദ്ധതികൾ കുടുംബശ്രീയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

X
Top